24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ’53 കൊല്ലം ഉമ്മൻചാണ്ടി ഇവിടെ എന്തു ചെയ്തുവെന്നാണ് ചോദിച്ചത്, അതിന് പുതുപ്പള്ളി മറുപടി നൽകി’:അച്ചു ഉമ്മൻ
Uncategorized

’53 കൊല്ലം ഉമ്മൻചാണ്ടി ഇവിടെ എന്തു ചെയ്തുവെന്നാണ് ചോദിച്ചത്, അതിന് പുതുപ്പള്ളി മറുപടി നൽകി’:അച്ചു ഉമ്മൻ

പുതുപ്പള്ളി: 53 കൊല്ലം ഉമ്മൻചാണ്ടി ഉള്ളംകൈയിൽ വച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈയിൽ ഭദ്രമെന്ന് സഹോദരി അച്ചു ഉമ്മൻ. ഇത് സമാനതകളില്ലാത്ത വിജയമാണെന്നും ഇടതുമുന്നണിയുടെ മുഖത്തേറ്റ പ്രഹരമാണ് എന്നും അവർ പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

‘ഉമ്മൻചാണ്ടിക്ക് നൽകിയ യാത്രാമൊഴി നമ്മളെല്ലാം കണ്ടതാണ്. അതിലും വലിയ ബഹുമതിയാണ് പുതുപ്പള്ളി ഇന്ന് ഉമ്മൻചാണ്ടിക്ക് നൽകിയിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തെ മൃഗീയമായി വേട്ടയാടി. മരിച്ചതിന് ശേഷവും അതിക്രൂരമായി വേട്ടയാടി. അവരുടെ മുഖത്തുള്ള കനത്ത പ്രഹരമാണ് ഈ ഫലം. വിജയത്തിന്റെ ഇടിമുഴക്കമാണ് നമ്മൾ ഇന്നു കേട്ടുകൊണ്ടിരിക്കുന്നത്. നിങ്ങൾ ഇവിടെ വന്നപ്പോൾ തൊട്ട് ആവർത്തിച്ചു ചോദിച്ച ഒരു ചോദ്യമുണ്ട്. 53 കൊല്ലം ഉമ്മൻചാണ്ടി ഇവിടെ എന്തു ചെയ്തുവെന്ന്. അതിന് പുതുപ്പള്ളി മറുപടി നൽകി. 53 കൊല്ലം ഉമ്മൻചാണ്ടി ചെയ്തതൊക്കെ ഇവിടെ മതിയെന്ന്. 53 കൊല്ലം ഉമ്മൻചാണ്ടി ഉള്ളംകൈയിൽ വച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈയിൽ ഭദ്രമാണ്. സമാനതകളില്ലാത്ത വിജയമാണ് പുതുപ്പള്ളി സമ്മാനിച്ചിരിക്കുന്നത്.’ – അച്ചു ഉമ്മൻ പറഞ്ഞു.

അതിനിടെ, റെക്കോർഡ് ഭൂരിപക്ഷത്തിലേക്കുള്ള യാത്രയിലാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. അഞ്ചു റൗണ്ട് വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ ഇരുപത്തി അയ്യായിരം വോട്ടുകൾക്ക് മുമ്പിലാണ് യുഡിഎഫ് സ്ഥാനാർത്ഥി

Related posts

ക്രൈം റിപ്പോര്‍ട്ടിങ്ങ്; കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ സുപ്രീംകോടതി ഉത്തരവ്

Aswathi Kottiyoor

കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി; എതിരില്ലാത്ത ഒരു ഗോളിന് ബംഗളൂരു എഫ്സിയോട് പരാജയം ഏറ്റുവാങ്ങി

Aswathi Kottiyoor

ബോബി ചെമ്മണ്ണൂരിന്റെ സിനിമാ പ്രഖ്യാപനം, അബ്ദുൽ റഹീമിന്റെ മോചനവും യാചകയാത്രയും സിനിമയാക്കും, ലാഭം ചാരിറ്റിക്ക്

Aswathi Kottiyoor
WordPress Image Lightbox