24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൊച്ചി–സേലം പൈപ്പ്‌ലൈൻ ; എൽപിജി വിതരണം ഈ മാസത്തോടെ
Kerala

കൊച്ചി–സേലം പൈപ്പ്‌ലൈൻ ; എൽപിജി വിതരണം ഈ മാസത്തോടെ

കൊച്ചി–-സേലം എൽപിജി പൈപ്പ്‌ലൈൻ പദ്ധതിയിലൂടെ, ഭൂഗർഭ പൈപ്പ്‌ലൈൻ വഴി എൽപിജി പാലക്കാട്ടെത്തി. ബിപിസിഎല്ലിന്റെ സംഭരണടാങ്കിലേക്ക്‌ എൽപിജി മാറ്റുന്ന ജോലികൾ പുരോഗമിക്കുന്നു. എൽപിജി ടാങ്കർലോറിയിലാക്കി തമിഴ്‌നാട്ടിലേക്കും വടക്കൻ ജില്ലകളിലേക്കും ഈ മാസത്തോടെ വിതരണം ചെയ്യാമെന്നാണ് പ്രതീക്ഷ. കൊച്ചി റിഫൈനറിയിൽനിന്നാണ്‌ പാലക്കാട്ടേക്ക്‌ എൽപിജി എത്തിച്ചത്‌. പുതുവൈപ്പ് ഇന്ത്യൻ ഓയിൽ എൽപിജി ഇംപോർട്ട് ടെർമിനലിൽനിന്ന്‌ എൽപിജി എത്തിക്കാൻ നടപടി പുരോഗമിക്കുന്നു.

ഐഒസി–-ബിപിസിഎൽ സംയുക്തപദ്ധതിയുടെ കേരള റീച്ചിന്‌ പെസോ (പെട്രോളിയം ആൻഡ്‌ എക്‌സ്‌പ്ലോസീവ്‌സ്‌ സേഫ്‌റ്റി ഓർഗനൈസേഷൻ) അനുമതിയായിരുന്നു. പദ്ധതിയുടെ കേരളത്തിലെ പൈപ്പിടലും സുരക്ഷാപരിശോധനകളും മെയ്‌ അവസാനമാണ്‌ പൂർത്തിയായത്‌. ഭൂഗർഭ പൈപ്പുവഴി അമ്പലമുകൾ ബിപിസിഎൽ കൊച്ചിൻ റിഫൈനറി, പുതുവൈപ്പ് ഇന്ത്യൻ ഓയിൽ എൽപിജി ഇംപോർട്ട് ടെർമിനൽ എന്നിവിടങ്ങളിൽനിന്ന്‌ തമിഴ്‌നാട്ടിലേക്ക്‌ എൽപിജി എത്തിക്കുന്ന പദ്ധതിയാണിത്‌. 1506 കോടിയാണ്‌ പദ്ധതിച്ചെലവ്‌. പാലക്കാട്‌ ബിപിസിഎൽ വഴിയാണ്‌ തമിഴ്‌നാട്ടിലേക്ക്‌ എൽപിജി എത്തിക്കുക.

പദ്ധതിയിലെ 420 കിലോമീറ്റർ പൈപ്പ്‌ലൈനിൽ 210 കിലോമീറ്റർ കേരളത്തിലൂടെയാണ്‌. 2019ൽ ആരംഭിച്ച പദ്ധതിക്ക്‌ സ്ഥലം നൽകിയവർക്ക്‌ നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ ഉത്തരവിറക്കിയതും സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കിയതും എൽഡിഎഫ്‌ സർക്കാരാണ്‌. 2025ൽ പദ്ധതി പൂർണമായി കമീഷൻ ചെയ്യാനാകുമെന്നാണ്‌ പ്രതീക്ഷ

Related posts

ആധാർ ബന്ധിപ്പിക്കാത്തവർക്ക് ഇനി റേഷനില്ല

Aswathi Kottiyoor

4 വർഷ ബിരുദം : പാഠ്യപദ്ധതി പുറത്തിറക്കി ; തൊണ്ണൂറ്‌ അധ്യയനദിനം വീതമുള്ള രണ്ടു സെമസ്റ്ററാണ്‌ ഒരു വർഷം

Aswathi Kottiyoor

കൊച്ചിക്ക് ശ്വാസംമുട്ടുന്നു; വായുമലിനീകരണം കൂടുതലെന്ന്‌ പിസിബി

Aswathi Kottiyoor
WordPress Image Lightbox