24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ചുങ്കക്കുന്ന്ഹാൻസ് വിൽപ്പനക്കാരൻ പേരാവൂർ എക്സൈസ് പിടിയിൽ;
Uncategorized

ചുങ്കക്കുന്ന്ഹാൻസ് വിൽപ്പനക്കാരൻ പേരാവൂർ എക്സൈസ് പിടിയിൽ;

ചുങ്കക്കുന്ന് ടൗൺ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‌പന്നങ്ങൾ വില്പന നടത്തുന്നയാൾ പേരാവൂർ എക്സൈസിൻ്റെ പിടിയിൽ. ചുങ്കക്കുന്ന് സ്വദേശി തയ്യിൽ വീട്ടിൽ രവി ടി കെ. (55) എന്നയാളാണ് എക്സൈസിൻ്റെ പിടിയിലായത്. രവിയുടെ പക്കൽ നിന്ന് 60 പയ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു. ടൗണിലെ കടകളിലും വിദ്യാർത്ഥികളുൾപ്പെടെ യുവാക്കൾക്കും ഇയാൾ നിരോധിത പുകയില ഉല്പന്നങ്ങൾ നൽകുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ എ കെ വിജേഷിൻ്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ച രാവിലെ ചുങ്കക്കുന്ന് ടൗൺ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് പിടിയിലായത്, മുൻപ് നിരവധി അബ്കാരി കേസുകളിൽ പ്രതിയായിരുന്നു.
റെയിഡിൽ പ്രിവന്റീവ് ഓഫീസർ സജീവൻ എം പി, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ ബാബുമോൻ ഫ്രാൻസിസ്, ജയിംസ് സിഎം, സിവിൽ സിവിൽ എക്സൈസ് ഓഫീസർമാരായ മജീദ് കെ എ, സന്ദീപ് ജി ഗണപതിയാടൻ, വനിത സിവിൽ എക്സൈസ് ഓഫീസർ കാവ്യ വാസു എന്നിവർ പങ്കെടുത്തു

Related posts

ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു, സ്പീക്കറുടെ ഓഫീസിൽ നേരിട്ടെത്തി രാജി സമര്‍പ്പിച്ചു

Aswathi Kottiyoor

കോഴിക്കോട് യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

ഇന്ന് 2.1 മീറ്റർ വരെ ഉയർന്ന തിരമാലക്ക് സാധ്യത, വീണ്ടും കള്ളകടൽ പ്രതിഭാസം; ഭീഷണി കണ്ണൂർ, കാസർകോട് തീരങ്ങളിൽ

Aswathi Kottiyoor
WordPress Image Lightbox