32.3 C
Iritty, IN
October 7, 2024
  • Home
  • Kerala
  • സാഹസിക വിനോദങ്ങൾ ടൂറിസംമേഖലയ്ക്ക്പുത്തനുണർവേകും: മന്ത്രി മുഹമ്മദ്‌ റിയാസ്
Kerala

സാഹസിക വിനോദങ്ങൾ ടൂറിസംമേഖലയ്ക്ക്പുത്തനുണർവേകും: മന്ത്രി മുഹമ്മദ്‌ റിയാസ്

വിനോദസഞ്ചാരമേഖലയിൽ മികച്ച മുന്നേറ്റം സൃഷ്ടിക്കാൻ സാഹസിക വിനോദങ്ങൾക്ക് കഴിയുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വാഗമണ്ണിൽ നിർമിച്ച കാന്റിലിവർ മാതൃകയിലുള്ള ഇന്ത്യയിലെ നീളം കൂടിയ ചില്ലുപാലവും സാഹസിക വിനോദ പാർക്കും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇന്ത്യയിലെ ഏറ്റവും വലിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജ് കേരളത്തിലാണെന്നത് അഭിമാനകരമാണ്. പൊതുമേഖല സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യവ്യക്തികൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഇത്തരം പദ്ധതികൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും അനവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. ഇവയുടെ വളർച്ചക്കാണ് ഡെസ്റ്റിനേഷൻ ചലഞ്ച് സംഘടിപ്പിച്ചത്. 60 ശതമാനം ടൂറിസം വകുപ്പും 40 ശതമാനം തദ്ദേശസ്ഥാപനങ്ങളും മുതൽമുടക്കി ടൂറിസം ഡെസ്റ്റിനേഷനുകൾ വികസിപ്പിക്കുന്നതിന് പദ്ധതി നടപ്പാക്കി വരുകയാണെന്നും മന്ത്രി പറഞ്ഞു.
വാഗമൺ അഡ്വഞ്ചർ പാർക്കിൽ വാഴൂർ സോമൻ എംഎൽഎ അധ്യക്ഷനായി. എം എം മണി എംഎൽഎ മുഖ്യാതിഥിയായി. ഭാരത്മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജോമി പൂണോളി പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.

Related posts

ഓണവിപണി 106 കോടി ; കൺസ്യൂമർ ഫെഡിന് റെക്കോഡ് വി‌ൽപ്പന

Aswathi Kottiyoor

ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Aswathi Kottiyoor

പടിയൂർ ഗവ.ഹയർസെക്കൻഡറിയിൽ രണ്ടെര കോടിയുടെ കെട്ടിട സമുച്ഛയം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox