24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പുതുപ്പള്ളി വോട്ടെണ്ണൽ രാവിലെ എട്ടുമുതൽ; ആദ്യ ഫലസൂചനകൾ അയർക്കുന്നത്ത്‌ നിന്നും
Kerala

പുതുപ്പള്ളി വോട്ടെണ്ണൽ രാവിലെ എട്ടുമുതൽ; ആദ്യ ഫലസൂചനകൾ അയർക്കുന്നത്ത്‌ നിന്നും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ വെള്ളി രാവിലെ എട്ടിന്‌ ആരംഭിക്കും. 20 മേശകളിലാണ് വോട്ടെണ്ണൽനടക്കുക. 14 മേശകളിൽയന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽതപാൽവോട്ടുകളും ഒരു മേശയിൽസർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്‌ട്രോണിക്കലി ട്രാൻസ്‌മിറ്റഡ് പോസ്റ്റൽബാലറ്റ് സിസ്റ്റം) വോട്ടുകളും എണ്ണും. തപാൽവോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണിത്തുടങ്ങുക. ഇടിപിബിഎസ് വോട്ടുകളിലെ ക്യൂ ആർ കോഡ് സ്‌കാൻചെയ്‌ത് കൗണ്ടിങ് ഉദ്യോഗസ്ഥർക്ക്‌ നൽകിയ ശേഷമായിരിക്കും വോട്ടെണ്ണൽ.

അയർക്കുന്നം പുന്നത്തുറ സെന്റ്‌ ജോസഫ്‌ എച്ച്‌എസിലെ വിവരങ്ങളാണ്‌ ആദ്യം പുറത്ത്‌ വരിക. കൊങ്ങാണ്ടൂർ സെന്റ്‌ ജോസഫ്‌ എൽപി സ്‌കൂൾ എന്നിവ തുടർന്ന്‌ എണ്ണും. ഒന്നു മുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക. ആദ്യ റൗണ്ടിൽ ഒന്നു മുതൽ പതിനാലുവരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും. 13 റൗണ്ടുകളായി വോട്ടിങ് മെഷീനിലെ വോട്ടെണ്ണൽ പൂർത്തിയാക്കും.

ഒന്ന്‌ മുതൽ 23 വരെ ബൂത്തുകൾ അയർക്കുന്നം വില്ലേജിൽ ഉൾപ്പെടുന്നതാണ്‌. 24 മുതൽ 28 വരെ മണർകാട്, 29––40 :അകലക്കുന്നം: 41–- -47: ചെങ്ങളം ഈസ്റ്റ്, 48-–- 68: കൂരോപ്പട, 69–- -88: മണർകാട്, 89––115: പാമ്പാടി, 116––141: പുതുപ്പള്ളി, 142–-154: മീനടം, 155-–-171: വാകത്താനം, 172––182: തോട്ടയ്ക്കാട് എന്നിങ്ങനെയാണ്‌ ബൂത്തുകളുടെ വിവരം. തോട്ടയ്‌ക്കാട്‌ പൊങ്ങന്താനം അപ്പർ പ്രൈമറി സ്‌കൂളിലെ വിവരങ്ങളാണ്‌ ഒടുവിൽ അറിയുക.

Related posts

കെ റെയിൽ: ആകെ ചെലവ് 63,940 കോടി; ആദ്യവർഷം യാത്രക്കാരിൽ നിന്ന് 2276 കോടി, റോറോ സർവിസും പരസ്യങ്ങളും മറ്റ് വരുമാന മാർഗങ്ങൾ

Aswathi Kottiyoor

ഒ.ഡി.എഫ് പ്ലസ് പദവിക്ക് ഗ്രാമപഞ്ചായത്തുകൾ മുന്നൊരുക്കം നടത്തണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ, നാഷണൽ പോപ്പുലേഷൻ എജുക്കേഷൻ* *പ്രോജക്ടിന്റെ ഭാഗമായി എസ്.സി.ഇ.ആർ.ടി.

Aswathi Kottiyoor
WordPress Image Lightbox