24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • വയനാട് ചെറുവിമാനത്താവളം: മാനന്തവാടിയിൽ അനുയോജ്യ സ്ഥലമെന്ന് പ്രാഥമിക പഠനം
Uncategorized

വയനാട് ചെറുവിമാനത്താവളം: മാനന്തവാടിയിൽ അനുയോജ്യ സ്ഥലമെന്ന് പ്രാഥമിക പഠനം

കൽപ്പറ്റ: വയനാട് ചെറുവിമാനത്താവളം കൽപ്പറ്റയിൽ വരാനിടയില്ല. സാങ്കേതിക പരിശോധനയിൽ വായുസഞ്ചാര പാത അനുകൂലമല്ലന്നാണ് റിപ്പോർട്ട് .പകരം മാനന്തവാടി കൊയിലേരിയിൽ ഏവിയേഷൻ ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയിൽ സ്വകാര്യ ഭൂമിയിൽ വായുസഞ്ചാര പാത അനുയോജ്യമാണന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ട്. കൽപ്പറ്റക്കടുത്ത് മൂന്നിടത്ത് ഭൂമി കണ്ടെത്തുകയും അവിടങ്ങളിൽ പല ഘട്ടങ്ങളിലായി പരിശോധനകൾ നടക്കുകയും ചെയ്തിരുന്നു.

ഇതിൻ്റെ ഭാഗമായി ഏവിയേഷൻ വകുപ്പിലെ സാങ്കേതിക വിദഗ്ധരുടെ സംഘം നടത്തിയ പരിശോധനയിലാണ് ഏറ്റവും ഉചിതമെന്ന് പറയപ്പെടുന്ന കൽപ്പറ്റ ബൈപ്പാസിലെ എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിൽ വായുസഞ്ചാര പാതയുടെ സിഗ്നൽ ലഭിക്കുന്നില്ലന്ന് കണ്ടെത്തിയത്. എന്നാൽ റവന്യൂ വകുപ്പ് പദ്ധതിക്കെതിരായ റിപ്പോർട്ട് നൽകിയെന്ന ആക്ഷേപവും ഉയർന്നിരുന്നു.ഇത് ശരിയല്ലന്നും വിമാനത്താവളം വയനാട്ടിൽ എവിടെയായാലും ഏറ്റവും അനുയോജ്യമായ സ്ഥലത്ത് വരണമെന്നാണ് റവന്യൂ വകുപ്പിൻ്റെ നിലപാടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.വയനാട് ചേംബർ ഓഫ് കൊമേഴ്സിൻ്റെ നേതൃത്വത്തിലാണ് ചെറുവിമാനത്താവളത്തിനുള്ള ആദ്യ ഘട്ട ശ്രമങ്ങൾ നടന്നത്.

ഇതിനിടെ മാനന്തവാടിയിൽ വിമാനത്താവളത്തിനുള്ള പ്രാഥമിക പരിശോധന തുടങ്ങി. കൊയിലേരിയിൽ നിന്ന് ഒരു കിലോമീറ്റർ അടുത്തായി പുതിയിടം ജ്യോതി പ്രസാദ് ,സഹോദരൻ ബാബു മറ്റ് ബന്ധുക്കൾ എന്നിവരുടെ പേരിലുള്ള 50 ഏക്കർ ഭൂമിയിലുണ് ഏവിയേഷൻ വകുപ്പിൻ്റെ പ്രാഥമിക പഠനം നടന്നത്. ഇവിടെ വായു സഞ്ചാര പാതയുടെ സിഗ്നൽ അനുകൂലമായതിനാൽ അടുത്ത ഘട്ടത്തിൽ മണ്ണിൻ്റെ ഘടന സംബന്ധിച്ച പരിശോധനക്കായി ഒരു മാസത്തിനുള്ളിൽ വിദഗ്ധ സംഘം എത്തുമെന്നാണ് സൂചന. ചതുപ്പ് നിലങ്ങൾ ഇല്ലാത്തതും, വീടുകൾ, വലിയ കെട്ടിടങ്ങൾ, മറ്റ് നിർമ്മാണങ്ങൾ എന്നിവ ഇല്ലാത്തതും പ്രാരംഭ നിർമ്മാണച്ചെലവ് താരതമ്യേന കുറഞ്ഞതുമായ സ്ഥലമാണ് കൊയിലേരി പുതിയിടത്ത് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. വയനാട് മെഡിക്കൽ കോളേജ് പോലെ പ്രാദേശിക വാദങ്ങൾ ഉണ്ടാവാതിരുന്നാൽ വയനാട് ചെറുവിമാനത്താവള സ്വപ്നത്തിന് വീണ്ടും ചിറക് മുളക്കാനിടയുണ്ട്

Related posts

കുട്ടി പ്രണയങ്ങൾ പരിധി വിടുന്നു:പാനൂർ ബസ്റ്റാൻഡിൽ ജാഗ്രതയോടെ പോലീസ് –

Aswathi Kottiyoor

എട്ട് മുൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷ റദ്ദാക്കിയത് നരേന്ദ്ര ഭാരതത്തിന്റെ വിജയം: കെ സുരേന്ദ്രൻ

Aswathi Kottiyoor

ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യാന്‍ സ്ത്രീ തൊഴിലാളികള്‍ക്കുമേല്‍ കടുത്ത സമ്മര്‍ദം; മഹാരാഷ്ട്രയിലെ കരിമ്പുപാടത്തെ തൊഴില്‍ചൂഷണത്തിന്റെ ഉള്ളറകള്‍

Aswathi Kottiyoor
WordPress Image Lightbox