24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഓണത്തിന്‌ റെക്കോഡിട്ട്‌ കുടുംബശ്രീ
Kerala

ഓണത്തിന്‌ റെക്കോഡിട്ട്‌ കുടുംബശ്രീ

കുടുംബശ്രീ ഓണച്ചന്തകളിൽ ഇത്തവണ റെക്കോഡാണ്‌ വിൽപ്പന. മൂന്ന്‌ കോടി രൂപയുടെ വിറ്റുവരവാണ്‌ നേടിയത്‌. മൂന്നു മുതൽ ഏഴു ദിവസംവരെ നീണ്ട ഓണമേളകളിലായി 2250 സംരംഭകർ ഉൽപ്പന്നങ്ങളുമായെത്തി. 1275 മഹിളാ കർഷകസംഘങ്ങൾ കാർഷിക ഉൽപ്പന്നങ്ങളും വിൽപ്പനയ്‌ക്കെത്തിച്ചു. തളിപ്പറമ്പിൽ ഓണശ്രീ വില്ലേജ് ഫെസ്റ്റിവലിൽ ഒമ്പത്‌ സിഡിഎസുകളാണ്‌ പങ്കെടുത്തത്‌.
നാടൻ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പച്ചക്കറികൾ, വസ്‌ത്രങ്ങൾ, കുടുംബശ്രീ ബ്രാന്റഡ് ഉൽപ്പന്നങ്ങൾ, ജെ എൽ ജികൾ വിളയിച്ച പൂക്കൾ തുടങ്ങിയവയ്ക്ക്‌ മികച്ച വിപണിയാണ്‌ ലഭിച്ചത്‌. 34 സിഡിഎസുകൾ അഞ്ചു ലക്ഷത്തിന് മുകളിൽ വിറ്റുവരവ് നേടി.
കുറ്റ്യാട്ടൂർ (14.4 ലക്ഷം രൂപ), കുറുമാത്തൂർ (13. 4 ലക്ഷം), കൊളച്ചേരി (10.77 ലക്ഷം), മാങ്ങാട്ടിടം (10.75 ലക്ഷം), മയ്യിൽ (8. 18 ലക്ഷം), പന്ന്യന്നൂർ(8.14 ലക്ഷം), പരിയാരം (7. 66 ലക്ഷം), കുന്നോത്ത്പ്പറമ്പ് (6.67 ലക്ഷം), പിണറായി (6.15 ലക്ഷം), മലപ്പട്ടം (6.1 ലക്ഷം), പയ്യന്നൂർ (17. 72 ലക്ഷം), തലശേരി (17 ലക്ഷം), മട്ടന്നൂർ (10 ലക്ഷം), പാനൂർ (9.30 ലക്ഷം), ശ്രീകണ്‌ഠപുരം (8 ലക്ഷം) എന്നിവയാണ്‌ മികച്ച നേട്ടം കൈവരിച്ച സിഡിഎസുകൾ.
ഓണം മേളയുടെ ഭാഗമായി തളിപ്പറമ്പ് മണ്ഡല പരിധിയിൽ ഇത്തവണ കുടുംബശ്രീ ഫുഡ് കോർട്ടുകളും ഒരുക്കിയിരുന്നു. 12 ലക്ഷം രൂപയുടെ വിറ്റുവരവാണ്‌ നേടിയത്‌.

പകുതിയിലേറെ 
കുടുംബങ്ങൾ 
അംഗങ്ങൾ
ജില്ലയിലെ 1545 എഡിഎസുകളിലായി 20,985 അയൽക്കൂട്ടങ്ങളുണ്ട്‌. ജില്ലയിലെ മൊത്തം കുടുംബങ്ങളിൽ 56 ശതമാനത്തിലധികവും കുടുംബശ്രീ അംഗങ്ങളാണ്‌. 90 ശതമാനത്തിലധികം ദരിദ്ര കുടുംബങ്ങളുടെ വരുമാനപരിധി ഉയർത്താനും സാധിച്ചിട്ടുണ്ട്‌. പട്ടികവർഗ മേഖലയിൽ 402 പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ട്‌. തീരദേശമേഖലയിൽ 883 അയൽക്കൂട്ടങ്ങൾ രൂപീകരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.
സ്‌ത്രീകളെ സാമ്പത്തികമായി ഉന്നതിയിലെത്തിക്കുന്നതിന്‌ സംരംഭങ്ങളാണ്‌ ഏറെ സഹായിക്കുന്നത്‌. 6068 സംരംഭ യൂണിറ്റുകളിലായി 11500 സംരംഭകർ കുടുംബശ്രീയിലുണ്ട്‌. ഇവയിൽ വ്യക്തിഗത–-ഗ്രൂപ്പ്‌ സംരംഭങ്ങളുണ്ട്‌. ഐടി, കരകൗശല നിർമാണം, ഡിസ്‌ട്രിബ്യൂഷൻ നെറ്റ്‌വർക്ക്‌, ഹോംഷോപ്‌, ടൂറിസം, കുടുംബശ്രീ കഫെ, ജനകീയ ഹോട്ടൽ, കൺസ്‌ട്രക്ഷൻ, കുടനിർമാണം, കോക്കനട്ട്‌ ഓയിൽ, ബ്രാന്റഡ്‌ കറിപൗഡർ നിർമാണം, അപ്പാരൽ പാർക്ക്‌, ഫുഡ്‌ പ്രോസസിങ്, ബേക്കറി, ന്യൂട്രിമിക്‌സ്‌, ബ്യൂട്ടിപാർലർ, ആഭരണ നിർമാണം, ഹരിതകർമസേന തുടങ്ങി വൈവിധ്യമാർന്ന മേഖലകളിലേക്കാണ്‌ കുടുംബശ്രീയുടെ സംരംഭങ്ങൾ വളരുന്നത്‌

Related posts

അക്ഷയ കേന്ദ്രങ്ങളിലെ നിരക്ക് കൂട്ടും

Aswathi Kottiyoor

മാനവികതയുടേയും മൂല്യങ്ങൾ നെഞ്ചോടു ചേർക്കാൻ ആകട്ടെ; ചെറിയ പെരുന്നാൾ ആശംസയുമായി മുഖ്യമന്ത്രി

Aswathi Kottiyoor

ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; വ​രു​ൺ സിം​ഗി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും

Aswathi Kottiyoor
WordPress Image Lightbox