24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സിറ്റി ഗ്യാസ്‌ പദ്ധതി ; തിരുവനന്തപുരത്തും ആലപ്പുഴയിലും യൂണിറ്റിന്‌ 5 രൂപ കുറച്ചു
Kerala

സിറ്റി ഗ്യാസ്‌ പദ്ധതി ; തിരുവനന്തപുരത്തും ആലപ്പുഴയിലും യൂണിറ്റിന്‌ 5 രൂപ കുറച്ചു

ഉത്സവകാലം പരിഗണിച്ച്‌ സിറ്റിഗ്യാസ്‌ പദ്ധതിയുടെ ഗാർഹിക പിഎൻജി ഉപയോക്താക്കൾക്ക്‌ ആശ്വാസവുമായി വിതരണക്കാരായ എ ജി ആൻഡ്‌ പ്രഥം കമ്പനി. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ഗാർഹിക പിഎൻജി വില യൂണിറ്റിന് അഞ്ച്‌ രൂപ കുറച്ചതായി കമ്പനി അറിയിച്ചു. ഇതോടെ രണ്ടുജില്ലയിലും സിറ്റിഗ്യാസ്‌ വില യൂണിറ്റിന്‌ 56 രൂപയിൽനിന്ന്‌ 51 രൂപയായി കുറയും. വിലക്കുറവ്‌ സെപ്‌തംബർ മുതൽ പ്രാബല്യത്തിൽ വരുമെന്ന്‌ കമ്പനി അറിയിച്ചു.

ഒന്നാം പിണറായി സർക്കാർ ഗെയിൽ വാതക പൈപ്പ്‌ ലൈൻ യാഥാർഥ്യമാക്കിയതോടെയാണ്‌ ഇന്ത്യയിലെ വൻകിട നഗരങ്ങളിൽമാത്രം നടപ്പാക്കിയിരുന്ന സിറ്റി ഗ്യാസ്‌ പദ്ധതി മലയാളികളുടെ അടുക്കളയിലേക്കും എത്തിയത്‌. 2016 ഫെബ്രുവരിയിൽ കളമശേരി നഗരസഭയിലായിരുന്നു തുടക്കം. നഗരങ്ങളിൽ പൈപ്പ്‌ ലൈൻ സ്ഥാപിക്കൽ പൂർത്തിയാക്കിയശേഷം സമീപത്തെ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പാലക്കാട്‌ എലപ്പുള്ളി, പുതുശേരി പഞ്ചായത്തുകളിലും തൃശൂർ, കുന്നംകുളം, ചൊവ്വന്നൂർ എന്നിവിടങ്ങളിലും പദ്ധതി ആരംഭിച്ചു. തിരുവനന്തപുരത്ത് 150 കിലോമീറ്ററിലധികം ദൂരത്തിൽ പൈപ്പ്‌ ലൈൻ സ്ഥാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ്‌ എ ജി ആൻഡ് പ്രഥം കമ്പനി സിറ്റിഗ്യാസ്‌ വിതരണം ചെയ്യുന്നത്‌. കൊല്ലത്തും ഉടൻ വിലകുറയ്‌ക്കുമെന്നാണ്‌ കമ്പനി അധികൃതർ നൽകുന്ന സൂചന. മറ്റ്‌ ജില്ലകളിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐഒഎജിപിഎൽ), ഷോലാ ഗ്യാസ്‌കോ കമ്പനി, എജി ആൻഡ് പി പ്രഥം എന്നീ കമ്പനികളാണ്‌ വിതരണം ചെയ്യുന്നത്‌.

Related posts

കേരള വാട്ടര്‍ അതോറിറ്റിയും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്

Aswathi Kottiyoor

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്സ് നിമിഷപ്രിയക്ക് വധശിക്ഷ

Aswathi Kottiyoor

ഓ​ഥ​റൈ​സേ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ ഏ​പ്രി​ല്‍ 15 മു​ത​ല്‍ പ​ഴ​യ​വാ​ഹ​ന​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് മോ​ട്ടോ​ര്‍വെ​ഹി​ക്കി​ള്‍ ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റ് ഉ​ത്ത​ര​വ്.

Aswathi Kottiyoor
WordPress Image Lightbox