24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • 6 രൂപയ്ക്ക് 25,000 രൂപയുടെ പാക്കേജ് 
സ്വന്തമാക്കി മധ്യപ്രദേശുകാരൻ
Uncategorized

6 രൂപയ്ക്ക് 25,000 രൂപയുടെ പാക്കേജ് 
സ്വന്തമാക്കി മധ്യപ്രദേശുകാരൻ

ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിക്കാൻ സംസ്ഥാന ടൂറിസം വകുപ്പ് നടത്തിയ ‘ഹോളിഡേ ഹീസ്റ്റ്’ ലേലംവിളി മത്സരം വമ്പൻ ഹിറ്റ്. ഒരുമാസം നീണ്ടുനിന്ന മത്സരത്തിൽ 30 പേരാണ് തുച്ഛമായ തുകയ്ക്ക് വമ്പൻ പാക്കേജുകൾ സ്വന്തമാക്കിയത്. മധ്യപ്രദേശ് സ്വദേശിയായ നിലേഷ് ലോധി ആറു രൂപയ്ക്കാണ് 25,000 രൂപയുടെ മൂന്നാർ തേക്കടി പാക്കേജ് അടിച്ചെടുത്തത്.

നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ടൂറിസം വകുപ്പിന്റെ വാട്‌സാപ്‌ ചാറ്റ്ബോട്ടായ ‘മായ’വഴിയാണ് (7510512345) മത്സരം സംഘടിപ്പിച്ചത്. ജൂലൈയിൽ സംഘടിപ്പിച്ച മത്സരത്തിൽ 80,000 ലേലംവിളി നടന്നു. 1.3 കോടിയിലധികംപേർ ഓൺലൈനിൽ കാണികളായി. 41,000 പുതിയ അംഗങ്ങളെയും ലഭിച്ചു. കേരള ടൂറിസത്തെക്കുറിച്ചുള്ള വിവരങ്ങൾ സഞ്ചാരികൾക്ക് ലഭ്യമാക്കുന്ന മായയിൽ ഇപ്പോൾ 158,699 അം​ഗങ്ങളുണ്ട്.

മത്സരം ഇങ്ങനെ

30 ദിവസത്തിലായി, മായയിലെ ചാറ്റ്ബോട്ടിൽ 30 വ്യത്യസ്ത കേരള ടൂർ പാക്കേജുകൾ പ്രദർശിപ്പിക്കും. പാക്കേജുകളുടെ തുകയും ഒപ്പമുണ്ടാകും. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഈ പാക്കേജുകളിൽ ലേലം വിളിക്കാം. മറ്റാരും വിളിക്കാത്ത ഏറ്റവും കുറഞ്ഞ തുക വിളിക്കുന്നവർക്ക്‌ ആ തുകയ്ക്ക് തന്നെ പാക്കേജ് സമ്മാനമായി ലഭിക്കും. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസം, ആന്ധ്രപ്രദേശ്, രാജസ്ഥാൻ.തമിഴ്നാട്,പശ്ചിമബം​ഗാൾ, ​ഗോവ, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലുള്ളവരാണ് വിജയികളായത്.

Related posts

വെള്ള ഇരുചക്രവാഹനം, നീല മഴക്കോട്ട്, മുളകുസ്പ്രേ; വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത് സൈനികന്‍ –

Aswathi Kottiyoor

അമീബിക് മസ്തിഷ്‌ക ജ്വരം:കേരളത്തിൽ വീണ്ടും രോഗമുക്തി,രോഗത്തെ കീഴടക്കിയത് 12 വയസുകാരൻ

Aswathi Kottiyoor

ചൂടിന് നേരിയ ആശ്വാസം; 10 ജില്ലകളിൽ ഇന്നലെ വേനൽ മഴയെത്തി: ഇന്നും മഴ സാധ്യത

Aswathi Kottiyoor
WordPress Image Lightbox