24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നെല്ലുസംഭരണം; കേന്ദ്രത്തോട്‌ കുടിശ്ശിക ആവശ്യപ്പെടും
Kerala

നെല്ലുസംഭരണം; കേന്ദ്രത്തോട്‌ കുടിശ്ശിക ആവശ്യപ്പെടും

നെല്ല്‌ സംഭരണം നടത്തിയതിന്‌ കേന്ദ്രം നൽകാനുള്ള 637.6 കോടി രൂപ ഉടൻ നൽകണമെന്ന ആവശ്യം കേന്ദ്ര ഭക്ഷ്യ സെക്രട്ടറിയുമായി നടക്കുന്ന ചർച്ചയിൽ മന്ത്രി ജി ആർ അനിൽ ഉന്നയിക്കും. 2018 മുതലുള്ള കുടിശ്ശിക തുകയാണിത്‌. താങ്ങുവിലയാണ്‌ നൽകാനുള്ളത്‌. ചൊവ്വ പകൽ 11ന്‌ ഭക്ഷ്യമന്ത്രിയുടെ ഓഫീസിലാണ്‌ ഭക്ഷ്യസെക്രട്ടറി സഞ്‌ജീവ്‌ ചോപ്രയുമായുള്ള ചർച്ച.

പല കാരണങ്ങൾ പറഞ്ഞ്‌ അഞ്ചുവർഷമാണ്‌ കുടിശ്ശിക തുക കേന്ദ്രം നീട്ടിക്കൊണ്ടുപോയത്‌. 12 തവണ തുക അനുവദിക്കാൻ ഉദ്യോഗസ്ഥതലത്തിലും മന്ത്രിതലത്തിലും സംസ്ഥാന ഭക്ഷ്യവകുപ്പ്‌ ഇടപ്പെട്ടിരുന്നു. രാജ്യത്തുതന്നെ ഏറ്റവും ഉയർന്ന വില കർഷകർക്ക്‌ നൽകിയാണ്‌ സംസ്ഥാന സർക്കാർ സപ്ലൈകോ വഴി നെല്ല്‌ സംഭരണം നടത്തുന്നത്‌.

27,700 കർഷകർക്ക്‌ നൽകാനുള്ള 250 കോടിയിൽ തിങ്കൾ വൈകിട്ടുവരെ 82.51 കോടി രൂപ പിആർഎസ്‌ വായ്‌പയായി വിതരണം ചെയ്‌തു. കാനറ ബാങ്ക്‌ 14,000 കർഷകർക്കും എസ്‌ബിഐ 13,770 കർഷകർക്കുമാണ്‌ തുക നൽകേണ്ടത്‌. 8167 കർഷകർക്കായി കാനറ ബാങ്ക്‌ 68.32 കോടി നൽകി. 2277 കർഷകർക്കാണ്‌ എസ്‌ബിഐ തുക നൽകിയത്‌. ഇനി 17,256 കർഷകർക്കാണ്‌ പണം നൽകേണ്ടത്‌. കർഷകർ ബാങ്കുകളിൽ എത്തി പിആർഎസ്‌ രസീത്‌ ഹാജരാക്കുന്നതോടെ തുക അനുവദിക്കും. എസ്‌ബിഐ ശാഖകൾ പാലക്കാട്‌, ആലപ്പുഴ എന്നിവിടങ്ങളിൽ ഞായറാഴ്‌ചയും പ്രവർത്തിച്ചിരുന്നു.

Related posts

5 ദിവസം, പൂട്ടിയത് 110 കടകള്‍; സംസ്ഥാനത്ത് പരിശോധന തുടരുന്നു

കോടതികളിലെ ഇ- ഫയലിംഗ് പൊതുജനങ്ങൾക്ക് സഹായകരം: മുഖ്യമന്ത്രി

Aswathi Kottiyoor

കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദത്തിന് സാധ്യത; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ പെയ്തേക്കും

Aswathi Kottiyoor
WordPress Image Lightbox