25.2 C
Iritty, IN
October 4, 2024
  • Home
  • Iritty
  • മദ്യപിച്ച് കെ എസ് ആര്‍ ടി സി ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍.
Iritty

മദ്യപിച്ച് കെ എസ് ആര്‍ ടി സി ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍.

ഇരിട്ടി: മദ്യപിച്ച് കെ എസ് ആർ ടി സി ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. കണ്ണൂരിൽ നിന്നും കീഴ്പ്പള്ളിയിലെത്തി തിരിച്ച് ഇരിട്ടി വഴി കോട്ടയത്തേക്ക് രാത്രി സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ എടക്കാട് സ്വദേശി താഴത്ത് വീട്ടില്‍ സി. കെ. ലിജേഷിനെയാണ് അറസ്റ്റിലായത്.
ഞായറാഴ്ച വൈകുന്നേരം കണ്ണൂരിൽ നിന്നും കീഴ്പ്പള്ളിയിലേക്കുള്ള യാത്രക്കിടെ ഇരിട്ടി കീഴൂരിൽ വെച്ച് ബസ് കാറുമായി ഉരസുകയായിരുന്നു. തുടർന്ന് കാർ യാത്രക്കാരുടെ സംശയമാണ് ഡ്രൈവറെ ഇരിട്ടി പോലീസ് സ്റ്റേഷനു മുന്നിൽ പോലീസ് പരിശോധിക്കാൻ ഇടയാക്കിയത് . ഇരിട്ടി സി ഐ കെ. ജെ. ബിനോയ്, എസ് ഐ എം. രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ ഡ്രൈവർ ലിജേഷിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധനക്ക് വിധേയനാക്കിയപ്പോൾ ആണ് ഇയാൾ മദ്യപിച്ചതായി തെളിഞ്ഞത്. തുടർന്നാണ് ഡ്രൈവർ ലിജേഷിനെ അറസ്റ്റ് ചെയ്തത്. യാത്രക്കാർക്കും ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതായും പറയുന്നു. ഇതോടെ കീഴ്പ്പള്ളിയിലേക്കുള്ള സർവീസ് മുടങ്ങി. ഈ ബസ്സിൽ കീഴ്പ്പള്ളിയിൽ എത്തി കോട്ടയത്തേക്ക് യാത്രക്കാരുമായി പോകേണ്ടതായിരുന്നു. ബസ്സിലെ യാത്രക്കാരുടെയും റോഡിലൂടെ സഞ്ചരിക്കുന്ന മറ്റ് വാഹന യാത്രക്കാരുടെയും ജീവന് തന്നെ ഭീഷണി തീർക്കുന്ന രീതിയിൽ ഡ്രൈവർ മദ്യപിച്ച് ബസ്സ് ഓടിച്ചത് പോലീസ് ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത്.

Related posts

എൽഡിഎഫ‌് സ്ഥാനാർഥി കെ വി സക്കീർ ഹുസൈൻ ഇരിട്ടി നഗരസഭയിൽ പര്യടനം നടത്തി…………..

Aswathi Kottiyoor

അന്തരിച്ചു

Aswathi Kottiyoor

പേരാവൂർ മണ്ഡലത്തിൽ റോഡുകളുടെ നവീകരണത്തിന് വെള്ളപ്പൊക്ക പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി 76 ലക്ഷം രൂപയുടെ പ്രവ്യത്തിക്ക് അനുമതി.

Aswathi Kottiyoor
WordPress Image Lightbox