20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ; എണ്ണം പറയാതെ മുഖ്യമന്ത്രി
Kerala

സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ; എണ്ണം പറയാതെ മുഖ്യമന്ത്രി

കെ ഫോൺ പദ്ധതി വഴി 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ നൽകുമെന്നാണു പദ്ധതിയുടെ തുടക്കത്തിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നതെങ്കിലും നിയമസഭയിൽ ഇതു സംബന്ധിച്ച ചോദ്യത്തിന് എണ്ണം പറയാതെ മുഖ്യമന്ത്രി.

പദ്ധതി വഴി എത്ര ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ കണക്‌ഷൻ നൽകാനാണു ലക്ഷ്യമിടുന്നതെന്ന എ.സി.മൊയ്തീന്റെ ചോദ്യത്തിന്, ബിപിഎൽ കുടുംബങ്ങൾക്കു ഘട്ടം ഘട്ടമായി സൗജന്യ കണക്‌ഷൻ നൽകാനാണു ലക്ഷ്യമിടുന്നത് എന്നു മാത്രം പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു. ഓരോ നിയമസഭാ മണ്ഡലത്തിൽനിന്നും 100 വീതം ആകെ 14000 കുടുംബങ്ങളെ തിരഞ്ഞെടുത്തെന്നും കണക്‌ഷൻ നൽകിത്തുടങ്ങിയെന്നും മുഖ്യമന്ത്രി മറുപടി നൽകി. ഓരോ മണ്ഡലത്തിലെയും 500 വീതം ബിപിഎൽ കുടുംബങ്ങൾക്കു കണക്‌ഷൻ നൽകുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനവും മുഖ്യമന്ത്രി പരാമർശിച്ചില്ല.

Related posts

സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ഖാദിബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക്

Aswathi Kottiyoor

കൊട്ടിയൂർ ചപ്പമലയിൽ വാറ്റുചാരായം പിടികൂടി ചപ്പമല സ്വദേശി റിമാൻ്റിൽ*

Aswathi Kottiyoor

വന്യജീവി ആക്രമണം തടയാൻ 24 കോടിയുടെ കിഫ്ബി പദ്ധതി

Aswathi Kottiyoor
WordPress Image Lightbox