24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കൂറ്റന്‍ മലമ്പാമ്പിനെ കണ്ടെത്തി
Kerala

കൂറ്റന്‍ മലമ്പാമ്പിനെ കണ്ടെത്തി

വയനാട്: മക്കിയാട് വനമേഖലയ്ക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ തേയിലത്തോട്ടത്തില്‍ തേയില നുള്ളുന്നതിനിടെ. ഇരയെ വിഴുങ്ങിയ നിലയില്‍ കണ്ട മലമ്പാമ്പിനെ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പിടികൂടി കാട്ടില്‍ വിട്ടയച്ചു. പുള്ളിമാനുകള്‍ ധാരാളമുള്ള പ്രദേശമായതിനാല്‍ വിഴുങ്ങിയിരിക്കുന്നത് മാനിനെയാണെന്നാണ് നിഗമനം.ഇര വിഴുങ്ങിയ പാമ്പായതിനാല്‍ പിടികൂടുമ്പോള്‍ ഇരയെ ഛര്‍ദ്ദിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അവിടെത്തന്നെ നിര്‍ത്താനുള്ള ശ്രമം വനപാലകര്‍ നടത്തിയെങ്കിലും തേയിലത്തൊഴിലാളികള്‍ ഇക്കാരണത്താല്‍ ജോലിക്ക് വരില്ലെന്നതും , തൊട്ടടുത്ത വീടുകളിലെ കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്ന വഴിയായതിനാലും പിടിച്ചു കൊണ്ടുപോവുകാന്‍ സ്ഥലമുടമ നിര്‍ബന്ധിതനാകുകയായിരുന്നു.സാധാരണ ഇര വിഴുങ്ങിയ പാമ്പുകളെ പിടികൂടിയാല്‍ വയറ്റിലുള്ള ഭക്ഷണം ഛര്‍ദ്ദിച്ചുകളയുന്ന പ്രവണത പൊതുവേ ഉണ്ട് പാമ്പുകള്‍ക്ക്. എന്നാല്‍ കാര്യമായി ബുദ്ധിമുട്ടിക്കാതെ പിടിച്ച് കാട്ടിലെത്തിച്ചതിനാലാവണം ഈ പാമ്പ് ഇരയെ ഛര്‍ദിച്ചിരുന്നില്ല.

Related posts

വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ടം: സ്കൂ​ള്‍ അ​ധി​കൃ​ത​ർ​ക്കും വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ഹൈ​ക്കോ​ട​തി

Aswathi Kottiyoor

വേ​ളാ​ങ്ക​ണ്ണി​ക്ക് സ്പെ​ഷ​ൽ ട്രെ​യി​ൻ; ഇ​ന്നു മു​ത​ൽ ബു​ക്ക് ചെ​യ്യാം

Aswathi Kottiyoor

ആന മതിലിന് പകരം സോളാർഫെൻസിംഗ് – കോടതിവിധി ഗവർമ്മെന്റ് ചോദിച്ചു വാങ്ങിയതെന്ന് സണ്ണി ജോസഫ് എം എൽ എ

Aswathi Kottiyoor
WordPress Image Lightbox