25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വ്യാപാര സ്ഥാപനങ്ങളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന; 455 സ്ഥാപനങ്ങൾക്കെതിരെ കേസ്
Kerala

വ്യാപാര സ്ഥാപനങ്ങളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന; 455 സ്ഥാപനങ്ങൾക്കെതിരെ കേസ്

ഓണക്കാലത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പ് എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന മധ്യമേഖലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ 1419 പരിശോധനകൾ നടത്തി. നിയമലംഘനങ്ങൾ നടത്തിയ 455 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. 17,74,500 രൂപ പിഴയും ഈടാക്കി.

ലീഗൽ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകൾ ഇല്ലാത്ത ഉൽപ്പന്ന പായ്കറ്റുകൾ വിൽപ്പനയ്ക്ക് പ്രദർശിപ്പിച്ചിരുന്ന ബേക്കറികൾ, സൂപ്പർ മാർക്കറ്റുകൾ, സ്റ്റേഷനറി കടകൾ, ഇലക്ട്രോണിക്‌സ് ഉപകരണ വിൽപ്പന കേന്ദ്രങ്ങൾ, ഓണച്ചന്തകൾ, റേഷൻ പൊതുവിതരണ കേന്ദ്രങ്ങൾ എന്നീ സ്ഥാപനങ്ങളിൽ നിന്നും 70 കേസുകളും യഥാസമയം മുദ്ര പതിപ്പിക്കാതെ അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിന് വിവിധ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ 277 കേസുകളും കണ്ടെത്തി. അമിത വില, വിലതിരുത്തൽ നടത്തിയ സ്ഥാപനങ്ങൾക്കെതിരെ 8 കേസുകളും പായ്ക്കർ രജിസ്‌ട്രേഷൻ ഇല്ലാത്തത് സംബന്ധിച്ച് 50 കേസുകളും അളവിലും തൂക്കത്തിലും കുറവ് വരുത്തിയ സ്ഥാപനങ്ങൾക്കെതിരെ 15 കേസുകളും മറ്റു ലീഗൽ മെട്രോളജി നിയമലംഘനങ്ങൾ സംബന്ധിച്ച് 35 കേസുകളും കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളിൽ നിന്നും 17,74,500 രൂപ പിഴ ഇനത്തിൽ ഈടാക്കിയതായി ലീഗൽ മെട്രോളജി വകുപ്പ് മധ്യമേഖല ജോയിന്റ് കൺട്രോളർ ജെ സി ജീസൺ അറിയിച്ചു.

മുദ്ര പതിക്കാത്ത അളവു തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വിൽപ്പന നടത്തുക, നിർമാതാവിന്റെ വിലാസം, ഉൽപ്പന്നം പായ്ക്ക് ചെയ്ത തീയതി, ഉൽപ്പന്നത്തിന്റെ തനി തൂക്കം, പരമാവധി വിൽപ്പന വില, കസ്റ്റമർ കെയർ നമ്പർ, ഇ- മെയിൽ ഐഡി എന്നിവ ഇല്ലാത്ത ഉൽപ്പന്ന പായ്ക്കറ്റുകൾ വിൽപ്പന നടത്തുക, എംആർപിയേക്കാൾ അധിക വില ഈടാക്കുക, എം ആർ പി തിരുത്തുക തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഓഗസ്റ്റ് 17-ന് ആരംഭിച്ച സ്‌ക്വാഡുകളുടെ പരിശോധനയിലാണ് കേസുകൾ കണ്ടെത്തിയത്. പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

ഡെപ്യൂട്ടി കൺട്രോളർമാരായ ഇ വിനോദ് കുമാർ, കെ ഡി നിഷാദ്, എസ് ബിമൽ, എം സഫിയ എന്നിവർ എറണാകുളം ജില്ലയിലും എസ് വി മനോജ് കുമാർ, അനൂപ് വി ഉമേഷ് എന്നിവർ തൃശൂർ ജില്ലയിലും പരിശോധന നടത്തി. സേവ്യർ പി ഇഗ്‌നേഷ്യസ്, എ സി ശശികല എന്നിവർ പാലക്കാട് ജില്ലയിലും മേരിഫാൻസി പി എക്‌സ്, കെ കെ ഉദയൻ എന്നിവർ ഇടുക്കി ജില്ലയിലും പരിശോധനകൾക്ക് നേതൃത്വം നൽകി

Related posts

സംസ്ഥാനത്തെ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്ത്രീയ ഗൃഹ പരിചരണം ഉറപ്പാക്കണം.

Aswathi Kottiyoor

നൂറു ദിവസംകൊണ്ട് എംഎസ്എംഇ വഴി 17,448nതൊഴിലവസരം മീറ്റ് ദി ഇൻവെസ്റ്റർ ; 1410 കോടിയുടെ പദ്ധതി 10,000 തൊഴിൽ .

Aswathi Kottiyoor

ട്രാൻസ്‌ജെൻഡർ കലോത്സവം ‘വർണപ്പകിട്ട് ‘ ഒക്ടോബറിൽ

Aswathi Kottiyoor
WordPress Image Lightbox