24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തൃശ്ശൂരില്‍ ഇന്ന് പുലികളിറങ്ങും; മെയ്യെഴുത്ത് തുടങ്ങി, നഗരവീഥികള്‍ കീഴടക്കാൻ പെണ്‍പുലികളും;
Uncategorized

തൃശ്ശൂരില്‍ ഇന്ന് പുലികളിറങ്ങും; മെയ്യെഴുത്ത് തുടങ്ങി, നഗരവീഥികള്‍ കീഴടക്കാൻ പെണ്‍പുലികളും;

തൃശൂര്‍: അരമണി ഇളക്കി മേള അകമ്ബടിയില്‍ ഇന്ന് സ്വരാജ് റൗണ്ടില്‍ പുലികളിറങ്ങും. അഞ്ച് ദേശങ്ങളിലെ 250 പുലികളും നിശ്ചല ദൃശ്യങ്ങളുടെ അകമ്ബടിയോടെ വൈകിട്ട് നാല് മണിയോടെ സ്വരാജ് റൗണ്ടിനെ വലം വയ്ക്കും.
രാവിലെ തന്നെ ദേശങ്ങളില്‍ മെയ്യെഴുത്ത് ആരംഭിച്ചു. ഉച്ചയോടെ മേളക്കാരുമെത്തും. പിന്നാലെ പുലിപ്പുറപ്പാട്.
ആദ്യം പുറപ്പെടുന്നതും സ്വരാജ് റൗണ്ടിലെത്തുന്നതും വിയ്യൂര്‍ ദേശത്തിന്റെ പുലികളാണ്. ബിനി ടൂറിസ്റ്റ് ഹോം ജംക്ഷനിലാണ് ഫ്ലാഗ് ഓഫ് നടക്കുക. തുടര്‍ന്ന് സീതാറാം മില്‍ നടുവിലാലിന് മുന്നിലെത്തി കളി തുടങ്ങും. തുടര്‍ന്ന് കാനാട്ടുകരയും അയ്യന്തോളും എം.ജി റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കും. ആറ് മണിയോടെ എല്ലാ സംഘങ്ങളും സ്വരാജ് റൗണ്ടില്‍ അണിനിരക്കും. പ്ലോട്ടുകളും ഇതോടൊപ്പമുണ്ടാകും. ആസ്വാദകര്‍ക്ക് സൗകര്യമായി പുലിക്കളി ആസ്വദിക്കാനുള്ള സുരക്ഷയും അനുബന്ധ സംവിധാനങ്ങളും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു പുലിക്കളി സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളും ഒന്ന് വീതം നിശ്ചല ദൃശ്യവും ഹരിത വണ്ടിയും പുലി വണ്ടിയും ഉണ്ടായിരിക്കും.

സംസ്ഥാന ടൂറിസം വകുപ്പും ഡി.ടി.പി.സിയും തൃശൂര്‍ കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തുന്ന ഓണാഘോഷത്തിന്‍റെ ഭാഗമാണ് നാലോണ നാളിലെ പുലിക്കളി മഹോത്സവം. ഇക്കുറിയും ദേശങ്ങളില്‍ പെണ്‍പുലി സാന്നിധ്യവുമുണ്ട്.

Related posts

‘കേരളീയം’ കളറാക്കാൻ തലസ്ഥാനത്ത് ഇന്ന് പുലിയിറങ്ങും

Aswathi Kottiyoor

വെൽഫെയർ പാർട്ടി റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി

Aswathi Kottiyoor

വീട്ടിൽ വളർത്തിയ കഴുതയെ കാണാതായിട്ട് 5 വർഷം, ഒടുവിൽ കണ്ടെത്തിയത് കൊടും കാട്ടിലെ മാൻ കൂട്ടത്തിൽ

Aswathi Kottiyoor
WordPress Image Lightbox