22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ശബരിമല വിമാനത്താവള പദ്ധതി : സ്ഥലമെടുപ്പ് വിജ്‌ഞാപനം ഉടൻ
Kerala

ശബരിമല വിമാനത്താവള പദ്ധതി : സ്ഥലമെടുപ്പ് വിജ്‌ഞാപനം ഉടൻ

എരുമേലിയിലെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയുടെ സ്ഥലമെടുപ്പു സംബന്ധിച്ച വിജ്ഞാപനം ഒരുമാസത്തിനകം ഉണ്ടായേക്കും. രണ്ട്‌ സോഷ്യൽ സയന്റിസ്‌റ്റുകളും രണ്ട്‌ പുനരധിവാസ വിദഗ്‌ധരും ജനപ്രതിനിധികളും സാങ്കേതിക വിദഗ്‌ധനും അടങ്ങിയ വിദഗ്ധസമിതി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പരിശോധിച്ചാലുടൻ വിജ്ഞാപനം ഇറക്കും.

തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ്‌ ഡെവലപ്‌മെന്റാണ്‌ സാമൂഹികാഘാത പഠനം നടത്തിയത്‌. ഇവരുടെ റിപ്പോർട്ട്‌ എംജി സർവകലാശാല സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലെ അസി. പ്രൊഫസർ ഡോ. എം വി ബിജുലാൽ അധ്യക്ഷനും ഡോ. സിബിൻ മാത്യു മേടയിൽ, ഡോ. ബിജു ലക്ഷ്മണൻ, പി ഷാവാസ്‌ ഷെറീഫ്‌, ജനപ്രതിനിധികളായ റോസമ്മ ജോൺ, അനുശ്രീ സാബു, കിയാൽ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ കെ പി ജോസ്‌ എന്നിവർ അംഗങ്ങളുമായ വിദഗ്‌ധസമിതി വിലയിരുത്തി. പോരായ്മകളും പഠനം നടത്തിയ ഏജൻസി വിട്ടുപോയ പ്രശ്നങ്ങളും വ്യക്തമാക്കുന്ന റിപ്പോർട്ട്‌ സമിതി സർക്കാരിന്‌ നൽകി. ഇതിലെ ശുപാർശകൾ സർക്കാരിന്‌ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം.

ഈ റിപ്പോർട്ട് ഒരുമാസത്തിനകം വിലയിരുത്തി സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും. പുനരധിവാസത്തിന്റെ വിശദാംശങ്ങളും നഷ്ടപരിഹാര പാക്കേജുകളും അടക്കമുള്ള കാര്യങ്ങളെല്ലാം ഇതിനുശേഷമാകും പ്രഖ്യാപിക്കുക. അതിനുമുമ്പ് ഏതെല്ലാം തലത്തിലുള്ള കൂടിക്കാഴ്ചകൾ വേണമെന്നതടക്കമുള്ള വിശദാംശങ്ങളും സർക്കാർ തീരുമാനിക്കും

Related posts

47 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും ; ഒരുക്കം പൂർത്തിയായി

Aswathi Kottiyoor

സംസ്ഥാനത്ത് കോ​വി​ഡ് അ​നാ​ഥ​മാ​ക്കി​യ​ത് 4,244 കു​ട്ടി​ക​ളെ

Aswathi Kottiyoor

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യം

Aswathi Kottiyoor
WordPress Image Lightbox