24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ജര്‍മന്‍ സംരംഭങ്ങളുമായി സഹകരിക്കാനൊരുങ്ങി 6 കേരള സ്റ്റാര്‍ട്ടപ്പുകള്‍
Kerala

ജര്‍മന്‍ സംരംഭങ്ങളുമായി സഹകരിക്കാനൊരുങ്ങി 6 കേരള സ്റ്റാര്‍ട്ടപ്പുകള്‍

ജർമനിയിലെ സംരംഭങ്ങളുമായി സഹകരിച്ച് പ്രവർത്തനം വിപുലമാക്കാൻ കേരള സ്റ്റാർട്ടപ് മിഷനിലെ ആറ് സംരംഭങ്ങൾ തയ്യാറെടുക്കുന്നു. ജർമനിയിൽ കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ നടത്തിയ സന്ദർശനത്തിലാണ് കമ്പനികളുടെ പ്രവർത്തന വിപുലീകരണത്തിന്റെ സോഫ്റ്റ് ലോഞ്ച് നടത്തിയത്. ഇൻഫ്യൂസറി ഫ്യൂച്ചർ ടെക് ലാബ്സ്, പ്ലേ സ്പോർട്സ്, സ്കീബേർഡ് ടെക്നോളജീസ്, ഫ്യൂസലേജ് ഇന്നൊവേഷൻസ്, ട്രാൻക്വിലിറ്റി ഐഒടി ആൻഡ് ബിഗ് ഡാറ്റ സൊല്യൂഷൻസ്, ടോസിൽ സിസ്റ്റംസ് എന്നിവയുടെ സ്ഥാപകരും മേധാവികളുമാണ് സംഘത്തിലുണ്ടായിരുന്നത്.

ജർമനി നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിൽ (എൻആർഡബ്ല്യു) ക്രെഫെൽഡ്, എസ്സെൻ, ഡോർട്മുൻഡ്, സോലിഗെൻ, ഡസൽഡ്രോഫ് എന്നീ നഗരങ്ങളാണ് സംഘം സന്ദർശിച്ചത്. ആഗോള ഡിജിറ്റൽ പ്രദർശനത്തിലും വാണിജ്യസഹകരണം വർധിപ്പിക്കുന്ന ചർച്ചകളിലും കൂടിക്കാഴ്ചകളിലും സംഘം പങ്കെടുത്തു. ചർച്ചകൾ നടത്താനും നിക്ഷേപ സാധ്യതാ വിവരങ്ങളറിയാനും ജർമൻ സന്ദർശനം സഹായിച്ചതായി കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.

ജർമൻ ഇന്ത്യ സ്റ്റാർട്ടപ് എക്സ്ചേഞ്ച് പരിപാടി (ജിൻസെപ്)യുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം. എൻആർഡബ്ല്യു ഗ്ലോബൽ ബിസിനസ്, ഓഫീസ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ്‌ ഡസൽഡ്രോഫ് എന്നിവയുടെ സഹകരണവുമുണ്ടായി. 16 സെഷനുകളിലാണ് സ്റ്റാർട്ടപ്പുകൾ പങ്കെടുത്തത്. ഡസൽഡ്രോഫിലെ വ്യവസായ പ്രമുഖരുമായി ഉന്നതതല ചർച്ചകളും കേരള സ്റ്റാർട്ടപ്പുകൾ നടത്തി.

Related posts

വിരശല്യം തടയാന്‍ കുട്ടികള്‍ക്ക് ഗുളികകള്‍ നല്‍കും

Aswathi Kottiyoor

പോഷകബാല്യം പദ്ധതി: അങ്കണവാടി കുട്ടികൾക്ക് ഇനി മുതൽ പാലും മുട്ടയും

Aswathi Kottiyoor

ഷോക്കടിപ്പിക്കാൻ കേന്ദ്രം ; വൈദ്യുതി പ്രസരണ ആസ്‌തികൾ കുത്തകകൾക്ക്‌ ; കോർപറേറ്റുകൾ ലാഭം കൊയ്യും

Aswathi Kottiyoor
WordPress Image Lightbox