24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘സ്വന്തം മണ്ഡലത്തില്‍ ഒരു ചുക്കും ചുണ്ണാമ്പും മുഖ്യമന്ത്രി ചെയ്‌തിട്ടില്ല, എന്നിട്ടാണ് പുതുപ്പള്ളി വികസനത്തെ കുറിച്ച് പറയുന്നത്’; കെ. സുധാകരൻ
Uncategorized

‘സ്വന്തം മണ്ഡലത്തില്‍ ഒരു ചുക്കും ചുണ്ണാമ്പും മുഖ്യമന്ത്രി ചെയ്‌തിട്ടില്ല, എന്നിട്ടാണ് പുതുപ്പള്ളി വികസനത്തെ കുറിച്ച് പറയുന്നത്’; കെ. സുധാകരൻ

കോട്ടയം: സ്വന്തം മണ്ഡലത്തില്‍ ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുപ്പള്ളി വികസനത്തെ കുറിച്ച് പറയുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ‘എന്റെ മണ്ഡലത്തിൽ ഞാൻ ഇത്രയൊക്കെ വികസനം ചെയ്തിട്ടുണ്ടെന്ന് പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോ? പുതുപ്പള്ളിയിൽ ഒരു.എം.എൽ.എക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്..’ സുധാകരന്‍ പറഞ്ഞു.

ജനങ്ങളുടെ ഇടയിൽ ഞങ്ങൾക്ക് വലിയ അംഗീകാരമുണ്ട്. പഴയ പുതുപ്പള്ളിയല്ല ഇത്, പുതിയ പുതുപ്പള്ളിയാണ്. കേരളത്തിലെ ഇടതുസർക്കാറിന്റെ ഭരണം മാത്രം മതി യു.ഡി.എഫിന് വോട്ട് ചെയ്യാൻ. എന്ത് കണ്ടിട്ടാണ്, എന്ത് ചെയ്തിട്ടാണ് ജനങ്ങൾ ഇടതുപക്ഷത്തിന് വേണ്ടി വോട്ട് ചെയ്യേണ്ടതെന്നും സുധാകരൻ ചോദിച്ചു.

‘കേന്ദ്രസർക്കാറിന്റെ ഫണ്ടും ഖജനാവിന്റെ പണവും ധൂർത്തടിച്ച് നാട് കുട്ടിച്ചോറാക്കിയ മാറ്റിയ സർക്കാറിന് വേണ്ടി ആരാണ് വോട്ട് ചെയ്യുക. സിപിഎമ്മുകാർ പോലും വോട്ടു ചെയ്യില്ല. ജനങ്ങൾക്ക് വേണ്ടാത്ത മുഖ്യമന്ത്രിയും ഭരണകൂടവുമാണ് കേരളത്തിലുള്ളത്. പുതുപ്പള്ളിയിൽ യു.ഡി.എഫിന് അത്ഭുതകരമായ ഭൂരിപക്ഷം നേടാൻ സംസ്ഥാന സർക്കാരിൻ്റെ ചെയ്തികൾ മാത്രം മതി’.. കെ.സുധാകരൻ പറഞ്ഞു

Related posts

എന്‍ഡോസള്‍ഫാന്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റെമഡിയേഷന്‍ സെല്‍ യോഗം ചേര്‍ന്നിട്ട് ഒരു വര്‍ഷം

Aswathi Kottiyoor

അട്ടപ്പാടി ആദിവാസി ഊരുകളിൽ വൈദ്യുതി എത്തി

Aswathi Kottiyoor

വീണ്ടും റെക്കോർഡിട്ട് സ്വർണവില; റോക്കറ്റ് വേഗത്തിൽ വില കൂടാനുള്ള കാരണം ഇതാണ്

Aswathi Kottiyoor
WordPress Image Lightbox