22.7 C
Iritty, IN
September 19, 2024
  • Home
  • Kerala
  • വിഴിഞ്ഞത്തേക്കുള്ള ആദ്യകപ്പൽ ചൈനയിൽനിന്ന് ഇന്ന് തിരിക്കും
Kerala

വിഴിഞ്ഞത്തേക്കുള്ള ആദ്യകപ്പൽ ചൈനയിൽനിന്ന് ഇന്ന് തിരിക്കും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി ആദ്യ കപ്പൽ ഇന്നു ചൈനയിൽനിന്നു പുറപ്പെടും. ഒരു മാസത്തിനകം വിഴിഞ്ഞത്തെത്തും. 1700 കോടി രൂപയുടെ ക്രെയിനുകളിൽ ആദ്യഘട്ടമായി ഒരു ‘ഷിപ് ടു ഷോർ’ ക്രെയിനും 2 യാഡ് ക്രെയിനുകളുമാണ് എത്തിക്കുക. ഇത്തരത്തിൽ 4 കപ്പലുകൾ കൂടി പിന്നീട് എത്തും. 
ഷാങ്‌ഹായ് ഷെഹുവാ ഹെവി ഇൻഡസ്ട്രീസിൽ നിന്നാണു ക്രെയിനുകൾ വാങ്ങുന്നത്. ബെർത്തിൽ എത്തുന്ന കപ്പലുകളിൽ നിന്നു കണ്ടെയ്നർ ഇറക്കി വയ്ക്കാനും കപ്പലിൽ കയറ്റാനും ഉപയോഗിക്കുന്ന വലിയ ക്രെയിനാണു ‘ഷിപ് ടു ഷോർ’. ക്രെയിനുകൾ ഉറപ്പിക്കാൻ 3 മാസമെങ്കിലും എടുക്കും. 3 വർഷം മു‍ൻപ് ഓർഡർ ചെയ്തതാണെങ്കിലും ബെർത്ത് നിർമാണം വൈകിയതിനാലാണു ക്രെയിൻ എത്തിക്കാൻ വൈകിയത്.

ക്രെയിനുകൾ പരിശോധിക്കാൻ വിസിൽ (വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ്) പ്രതിനിധികൾ ചൈന സന്ദർശിക്കാനിരിക്കെയാണ് കപ്പൽ ഇന്നു പുറപ്പെടുന്നത്. വിസിൽ സിഇഒക്കും അസി.മാനേജർക്കുമാണ് പോകാൻ അനുമതി. വീസ നടപടിക്രമങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല. അടുത്ത ഘട്ടം എത്തിക്കാനുള്ള ക്രെയിനുകൾ പരിശോധിക്കേണ്ടതിനാൽ സംഘം വൈകാതെ ചൈനയ്ക്കു തിരിക്കും

Related posts

ആശ്വാസകിരണം പദ്ധതിയ്ക്ക് 42.50 കോടിയുടെ ഭരണാനുമതി

Aswathi Kottiyoor

7 ദിവസം ക്വാറന്റീൻ ‘റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ; ഗൾഫ് രാജ്യങ്ങൾ പട്ടികയിൽ ഇല്ല.

Aswathi Kottiyoor

പേരാവൂര്‍ ടൗണില്‍ കത്തി നശിച്ച മൊബൈല്‍ ഷോപ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ സന്ദര്‍ശിച്ചു

Aswathi Kottiyoor
WordPress Image Lightbox