27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • സുപ്രീം കോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ്: പൊതു മുന്നറിയിപ്പ്
Uncategorized

സുപ്രീം കോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ്: പൊതു മുന്നറിയിപ്പ്

സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന പേരില്‍ വ്യാജ വെബ്സൈറ്റ്. വ്യാജ വെബ്സൈറ്റുകളില്‍ വഞ്ചിതരാകരുതെന്ന് സുപ്രീം കോടതി രജിസ്ട്രി പൊതു മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കാന്‍ സുപ്രീം കോടതിയുടെ പേര് ദുരുപയോഗം ചെയ്യുന്നുവെന്നും നോട്ടീസില്‍ പറയുന്നു.

http://cbins/scigv.com, https://cbins.scigv.com/offence തുടങ്ങിയ വ്യാജ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യരുത്. ലഭിക്കുന്ന ലിങ്കുകളുടെ ആധികാരികത പരിശോധിക്കണം. സുപ്രീം കോടതി ഒരിക്കലും വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിശദാംശങ്ങളോ മറ്റ് രഹസ്യാത്മക വിവരങ്ങളോ ആവശ്യപ്പെടില്ല എന്നത് ശ്രദ്ധിക്കുക.

മേല്‍പ്പറഞ്ഞ URL-കളില്‍ വ്യക്തിപരമായതും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങള്‍ പങ്കുവെക്കരുതെന്നും വെളിപ്പെടുത്തരുതെന്നും കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. മേല്‍പ്പറഞ്ഞ ‘പിഷിംഗ്'(ഇന്റര്‍നെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതി) ആക്രമണത്തിന് ഇരയായിട്ടുണ്ടെങ്കില്‍, എല്ലാ ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെയും പാസ്വേഡുകള്‍ എത്രയും വേഗം മാറ്റണം.

അനധികൃത ആക്‌സസ് ബാങ്കിലും ക്രെഡിറ്റ് കാര്‍ഡ് കമ്പനിയിലും അറിയിക്കണമെന്നും നോട്ടീസില്‍ പറയുന്നു. www.sci.gov.in എന്നതാണ് സുപ്രീം കോടതിയുടെ ഔദ്യോഗിക ഡൊമെയ്ന്‍ എന്നും പൊതു മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Related posts

നവജാത ശിശുവിൻ്റെ മൃതദേഹം മതിൽ കമ്പിയിൽ തറച്ച നിലയിൽ

Aswathi Kottiyoor

ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം; അടൂരിൽ കാമുകിക്കു പിന്നാലെ കാമുകനും അറസ്റ്റിൽ

Aswathi Kottiyoor

ടോൾ നൽകിയില്ല; പന്നിയങ്കര ടോൾ പ്ലാസയിലൂടെ കടന്ന് പോകുന്ന സ്കൂൾ വാഹനങ്ങൾക്ക് വക്കീൽ നോട്ടീസ്

Aswathi Kottiyoor
WordPress Image Lightbox