22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ഇന്ത്യയുടെ ഭൂമി ഉൾപ്പെടുത്തി ചൈന മാപ്പ്; മോദി പ്രതികരിക്കണമെന്ന് രാഹുല്‍ഗാന്ധി.
Uncategorized

ഇന്ത്യയുടെ ഭൂമി ഉൾപ്പെടുത്തി ചൈന മാപ്പ്; മോദി പ്രതികരിക്കണമെന്ന് രാഹുല്‍ഗാന്ധി.

ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ചത് ഗൗരവമേറിയ വിഷയമാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചേ പറ്റുകയുള്ളൂവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

താൻ വർഷങ്ങളായി ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നത് .ഒരിഞ്ചു ഭൂമിയും ലഡാക്കിൽ നഷ്ടപ്പെട്ടിട്ടില്ല എന്ന് മോദി പറഞ്ഞത് കള്ളം .ചൈന കടന്നു കയറി എന്നത് ലഡാക്കിലെ എല്ലാവർക്കുമറിയാം

ജി20 ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ദില്ലിയിൽ എത്താനിരിക്കെയാണ് വീണ്ടും പ്രകോപനവുമായി ചൈന രംഗത്തെത്തിയത്. അരുണാചൽ പ്രദേശും അക്സായി ചിനും ചൈനീസ് പ്രദേശങ്ങൾ ആണെന്ന് വ്യക്തമാക്കുന്ന ഭൂപടമാണ് ചൈന പുറത്തിറക്കിയത്. അതിർത്തി തർക്കം പരിഹരിക്കാനുള്ള നടപടികളെ ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ചൈനയെ ശക്തമായ പ്രതിഷേധം അറിയിച്ചു.

Related posts

റോഡിലെ കുഴിയിൽ പെട്ട് വീണ്ടും അപകടം; സ്കൂട്ടര്‍ യാത്രികയായ വീട്ടമ്മ ടിപ്പർ ഇടിച്ച് മരിച്ചു

Aswathi Kottiyoor

എംഎൽഎമാർക്കെതിരെ വ്യാജ ആരോപണം: രമേശ് ചെന്നിത്തലയുടെ പരാതിയിൽ അന്വേഷണം

Aswathi Kottiyoor

ചീത്ത മനുഷ്യരെ ഞാൻ വേദനിപ്പിക്കും’: വിനുവിനെ വെട്ടിക്കൊന്ന ജോക്കർ ഫെലിക്സ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox