24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • എറണാകുളം-വേളാങ്കണ്ണി ദ്വൈവാര ട്രെയിന്‍ സെപ്തംബര്‍ മുതല്‍; ബുക്കിംഗ് ആരംഭിച്ചു
Uncategorized

എറണാകുളം-വേളാങ്കണ്ണി ദ്വൈവാര ട്രെയിന്‍ സെപ്തംബര്‍ മുതല്‍; ബുക്കിംഗ് ആരംഭിച്ചു

പുതുതായി അനുവദിച്ച എറണാകുളം-വേളാങ്കണ്ണി ദ്വൈവാര ട്രെയിന്‍ അടുത്തമാസം 25 ന് ( സെപ്റ്റംബര്‍ 25) സര്‍വീസ് ആരംഭിക്കും. വേളാങ്കണ്ണിയില്‍നിന്ന് ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 6.40-ന് പുറപ്പെടുന്ന തീവണ്ടി അടുത്ത ദിവസം രാവിലെ 11.40-ന് എറണാകുളത്തെത്തും.തിങ്കള്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒന്നിന് എറണാകുളത്തു നിന്നും പുറപ്പെടും.

മുന്‍കൂര്‍ റിസര്‍വേഷന്‍ ഓഗസ്റ്റ് 27 ഞായറാഴ്ച രാവിലെ എട്ടുമുതല്‍ ആരംഭിച്ചു. എറണാകുളത്തു നിന്ന് കോട്ടയം വഴി വേളാങ്കണ്ണിക്കുള്ള സ്പെഷല്‍ ട്രെയിനിന് പകരമാണ് ആഴ്ചയില്‍ രണ്ടുദിവസം സ്ഥിരമായി സര്‍വീസ് നടത്തുന്ന ട്രെയിന്‍ അനുവദിച്ചത്.എറണാകുളം, കോട്ടയം, കൊല്ലം, കൊട്ടാരക്കര, ചെങ്കോട്ട, രാജപാളയം, വിരുദുനഗര്‍, നാഗപട്ടണം വഴിയാണ് ട്രെയിന്‍ വേളാങ്കണ്ണിയില്‍ എത്തുക.

കേരളത്തില്‍ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

Related posts

നിരീക്ഷ സ്ത്രീ നാടക വേദിയുടെ രണ്ടാമത് ദേശീയ സ്ത്രീനാടകോത്സവം

Aswathi Kottiyoor

ആലപ്പുഴ മെഡിക്കൽ കോളേജിൽ താത്കാലികമായല്ല, നിരന്തര ശ്രദ്ധ വേണം; ആരോ​ഗ്യ മന്ത്രിക്കെതിരെ സിപിഐ ജില്ലാ സെക്രട്ടറി

Aswathi Kottiyoor

മാറാത്ത വേദനയിൽ വീട്ടുകാർ, റൂട്ട് കനാൽ ചികിത്സക്കിടെ മൂന്നര വയസുകാരൻ മരിച്ചതെങ്ങനെ? അറിയാൻ പോസ്റ്റുമോർട്ടം

Aswathi Kottiyoor
WordPress Image Lightbox