24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മാസപ്പടി വിവാദം: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയിലേക്ക്
Uncategorized

മാസപ്പടി വിവാദം: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം :മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജി തള്ളിയ സംഭവത്തിൽ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയിലേക്ക്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിനെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത് . കേസില്‍ കോടതി വാദം കേട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍ തന്നെ ശക്തമായ തെളിവാണെന്നും ഓണാവധിക്ക് ശേഷം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിൻ്റെ ഹരജിയാണ് കഴിഞ്ഞ ദിവസം തള്ളിയത്. ആരോപണം തെളിയിക്കുന്നതിനു മതിയായ രേഖകളില്ലെന്ന് കോടതി പറഞ്ഞത്.

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ആവശ്യം. രണ്ട് വ്യക്തികളോ ഒരു കമ്പനിയുമായുളള സാമ്പത്തിക ഇടപാട് മാത്രമായി ഇതിനെ കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നു. അതുകൊണ്ട് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു പരാതി. കേസിൽ ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുളള മറ്റു നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്നും പരാതിയിൽ പറഞ്ഞിരുന്നു

Related posts

പാൽ വില വീണ്ടും കൂടും; മിൽമയുടെ പച്ച, മഞ്ഞ കവർ പാലിനാണ് വില കൂടുന്നത്

Aswathi Kottiyoor

ജസ്റ്റിസ് ആശിഷ് ജെ ദേശായ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Aswathi Kottiyoor

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്കൂൾ ബസ്! സിപിഎമ്മിന് എന്തുമാകാമോയെന്ന് സിദ്ധിഖിൻ്റെ ചോദ്യം

Aswathi Kottiyoor
WordPress Image Lightbox