24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ മലയാളി തിളക്കം; എച്ച് എസ് പ്രണോയ് സെമി ഫൈനലിൽ
Uncategorized

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ മലയാളി തിളക്കം; എച്ച് എസ് പ്രണോയ് സെമി ഫൈനലിൽ

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ മലയാളി തിളക്കം. എച്ച് എസ് പ്രണോയ് സെമി ഫൈനലിൽ. നിലവിലെ ലോക ചാമ്പ്യനെ വീഴ്ത്തി മുന്നോട്ട്. ഡെൻമാർക്കിന്റെ വിക്ടർ അക്സെൽസനെയാണ് പരാജയപ്പെടുത്തിയത്.

ആദ്യ സെറ്റ് അനായാസം കൈവിട്ട് എതിരാളിക്ക് പ്രതീക്ഷ നൽകിയശേഷം അക്ഷരാർഥത്തിൽ മിന്നും പ്രകടനവുമായി അടുത്ത രണ്ടു സെറ്റും ജയിച്ചാണ് 31കാരൻ ലോക ചാമ്പ്യൻഷിപ്പിൽ അവസാന നാലിലേക്ക് മാർച്ച് ചെയ്തത്. സ്കോർ: സ്കോർ: 13-21, 21-15, 21-16

പ്രീ ക്വാര്‍ട്ടറില്‍ സിംഗപ്പൂരിന്റെ മുന്‍ ലോക ചാമ്പ്യന്‍ ലോ കീന്‍ യൂവിനെയാണ് പ്രണോയ് അട്ടിമറിച്ചത്. മൂന്ന് ഗെയിമുകള്‍ നീണ്ട ഉശിരന്‍ പോരാട്ടത്തില്‍ 21-18, 15-21, 21-19 എന്ന സ്‌കോറിനായിരുന്നു പ്രണോയിയുടെ വിജയം.

അതേസമയം, പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സ്വാതിക് സായ്രാജ് രെങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എഡിഷനിലെ വെങ്കലം നേടിയ സഖ്യം ഇന്തോനേഷ്യയുടെ ലിയോ റോളി കര്‍ണാണ്ടോ- ഡാനിയല്‍ മാര്‍ട്ടിന്‍ സഖ്യത്തെ തോല്‍പ്പിച്ചാണ് മെഡല്‍ പ്രതീക്ഷ സജീവമാക്കിയത്.

വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. പ്രീ ക്വാര്‍ട്ടറില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരങ്ങളായ ചെന്‍ ക്വിംഗ് ചെന്‍- ജിയാ യി ഫാന്‍ സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു തോല്‍വി

Related posts

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതി കുടക് സ്വദേശിയായ യുവാവെന്ന് പൊലീസ്

Aswathi Kottiyoor

വടകര ലോകാനാര്‍കാവിലെ വലിയ ചിറയില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Aswathi Kottiyoor

കേരളീയത്തിൽ എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യം: മന്ത്രി വി.ശിവൻകുട്ടി* * കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസുകളിൽ സൗജന്യയാത്ര

Aswathi Kottiyoor
WordPress Image Lightbox