20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കുമെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി ശരിവെച്ചു
Uncategorized

ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കുമെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി ശരിവെച്ചു

ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കുമെതിരെ കാപ്പ ചുമത്തിയ നടപടി ശരിവെച്ച് ഹൈക്കോടതി. സിപിഐഎം നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചതാണ് നടപടിക്ക് കാരണമെന്നായിരുന്ന വാദം തള്ളി.

ആകാശ് തില്ലങ്കേരിയുടെ അച്ഛനും, ജിജോ തില്ലങ്കേരിയുടെ ഭാര്യയുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ സിപിഐഎം കേസിൽ കക്ഷിയല്ലെന്നും വാദങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി

അതേസമയം ആകാശ് തില്ലങ്കേരിയെ മറ്റൊരു ജയിലിലേക്ക് മാറ്റിയിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് ആകാശ് തില്ലങ്കേരിയെ മാറ്റിയത്. അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേയ്ക്കാണ് മാറ്റിയത്. അസി. ജയിലറെ തല്ലിയതിന് പിന്നാലെയാണ് ജയിൽ മാറ്റം.

ഫോണുപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ചോദ്യം ചെയ്തിരുന്നു. സെല്ലിന്റെ ഒരു ഭാഗം തുണി മറച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോഴായിരുന്നു മർദ്ദനം. സംഭവത്തിൽ ആകാശിനെതിരെ വിയ്യൂർ പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

Related posts

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളിൽ നിന്ന് മെത്താംഫിറ്റമിൻ പിടികൂടി; ബൈക്കും പിടിച്ചെടുത്തു

Aswathi Kottiyoor

ഷാഫിയുടെ എൻട്രിയോട് കൂടി തന്നെ ഷാഫിയെ വടകര നെഞ്ചേറ്റി; ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ ജയിക്കും; കെകെ രമ എംഎൽഎ

Aswathi Kottiyoor

ഓസ്‌കാർ നേടിയ പാരസൈറ്റ് ചിത്രത്തിലെ നടൻ ലീ സൺ ക്യൂൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കാറിനുള്ളിൽ

Aswathi Kottiyoor
WordPress Image Lightbox