Uncategorized

മകളുമായി പ്രണയം… പത്ത് ലക്ഷം കൊടുത്ത് മധ്യപ്രദേശിൽ യുവാവിനെ കൊലപ്പെടുത്തി അച്ഛനും സഹോദരനും; അപകടമെന്ന് വരുത്തിത്തീർക്കാൻ ശ്രമം

മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിൽ യുവതിയുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ 20കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ പിതാവും സഹോദരനുമടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ കൊലപ്പെടുത്താൻ നാലുപേർക്ക് 10 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നഹർവാനി എന്ന പ്രദേശത്തെ റിയാൻഷ് ചൗഹാനെയാണ് അച്ഛനും സ​ഹോദരനും കൊട്ടേഷൻ നൽകി കൊലപ്പെടുത്തിയത്.

നവംബർ 17ന് ലോഹാര-പരസപാനി റോഡിലെ ബാന്ധാ തടാകത്തിന് സമീപം സ്കൂട്ടറിനരികിൽ റിയാൻഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആദ്യം റോഡപകടമാണെന്നാണ് കരുതിയിരുന്നതെങ്കിലും മൃതദേഹത്തിലെ പരിക്കുകളും സംഭവസ്ഥലത്തെ സാഹചര്യങ്ങളും സംശയത്തിനിടയാക്കി. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷമാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്റിയാൻഷ് ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ യുവതിയുടെ പിതാവ് ജീവൻ പാട്ടേലും സഹോദരൻ ആശുതോഷ് പാട്ടേലും എതിർത്തിരുന്നു. റിയാൻഷും ആശുതോഷും തമ്മിൽ മുന്നേ ഉണ്ടായിരുന്ന തർക്കവും വൈരാഗ്യം വർധിപ്പിച്ചു. തുടർന്നാണ് ആശുതോഷ് കൊലപാതകം ആസൂത്രണം ചെയ്തത്. നവംബർ 16 ന് പറഞ്ഞ് പറ്റിച്ച് യുവാവുമായി പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തെത്തുകയും മദ്യം നൽകുകയുമായിരുന്നു. പിന്നീട് ഇരുമ്പ് വടി ഉപയോ​ഗിച്ച് തലയ്ക്ക് പിന്നിൽ അടിച്ചു. കൊലപാതകത്തിന് പിന്നാലെ മൃതദേഹം റോഡരികിൽ ഉപേക്ഷിക്കുകയും അപകടമരണമാണെന്ന് വരുത്തിത്തീർക്കാൻ സ്കൂട്ടർ അരികിൽ വെക്കുകയും ചെയ്തു.

അഞ്ചുദിവസം നീണ്ട അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും കേസിൽ വഴിത്തിരിവുണ്ടാക്കി. കുറ്റകൃത്യം നടന്ന സമയത്ത് പ്രതികൾ ധരിച്ചിരുന്നുവെന്ന് കരുതുന്ന വസ്ത്രങ്ങൾ, മൊബൈൽ ഫോണുകൾ, മറ്റ് തെളിവുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button