അറ്റകുറ്റപ്പണി; കേരളത്തിലേക്കുള്ള ചില ട്രെയിനുകൾ വഴിതിരിച്ചുവിടും, നിയന്ത്രണം ഈ ദിവസം..

ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിൽ കരുക്കുറ്റി – അങ്കമാലി സെക്ഷനിലെ ബ്രിഡ്ജ് നമ്പർ 161-ലും ആലുവ – അങ്കമാലി സെക്ഷനിലെ ബ്രിഡ്ജ് നമ്പർ 176-ലും കേടുപാടുകൾ സംഭവിച്ച സ്റ്റീൽ ഗർഡറുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ 2027 ജനുവരി 24 ന് താഴെ പറയുന്ന ട്രെയിനുകൾ വഴിതിരിച്ചുവിടും.
തിരുനെൽവേലി – ബിലാസ്പൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് (22620) നാഗർകോവിൽ ടൗൺ, തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കായംകുളം, ആലപ്പുഴ, ചേർത്തല, എറണാകുളം, ആലുവ, തൃശൂർ എന്നീ സ്റ്റേഷനുകളിലെ നിശ്ചയിച്ചിട്ടുള്ള സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം മധുര, ദിണ്ടിഗൽ, പൊള്ളാച്ചി എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകൾ അനുവദിക്കും.
ട്രെയിൻ നമ്പർ 16382 – കന്യാകുമാരി – പൂനെ (ജയന്തി ജനത) എക്സ്പ്രസ്
കന്യാകുമാരി മുതൽ പൂനെ വരെ പോകുന്ന കന്യാകുമാരി – പൂനെ (ജയന്തി ജനത) എക്സ്പ്രസ് ( 16382) തിരുനെൽവേലി, മധുര, ദിണ്ടിഗൽ, പൊള്ളാച്ചി, പാലക്കാട് വഴി തിരിച്ചുവിടുമെന്ന് അറിയിച്ചിട്ടുണ്ട്. ഇരണിയൽ, കുഴിത്തുറ, പാറശ്ശാല, നെയ്യാറ്റിൻകര, തിരുവനന്തപുരം സെൻട്രൽ, ചിറയിൻകീഴ്, കടയ്ക്കാവൂർ, വർക്കല ശിവഗിരി, പരവൂർ, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, തൃശൂർ, വടക്കാഞ്ചേരി, ഒറ്റപ്പാലം എന്നീ സ്റ്റേഷനുകളിലെ നിശ്ചയിച്ചിട്ടുള്ള സ്റ്റോപ്പുകളും ഈ ദിവസം ഒഴിവാക്കിയിട്ടുണ്ട്. പകരം തിരുനെൽവേലി, മധുര, ദിണ്ടിഗൽ, പൊള്ളാച്ചി എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകൾ അനുവദിക്കും.
ട്രെയിൻ നമ്പർ 12625 – തിരുവനന്തപുരം സെൻട്രൽ – ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര തുടങ്ങി ന്യൂഡൽഹിയിൽ അവസാനിപ്പിക്കുന്ന തിരുവനന്തപുരം സെൻട്രൽ – ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസും (12625) നാഗർകോവിൽ ടൗൺ, തിരുനെൽവേലി, മധുര, ദിണ്ടിഗൽ, പൊള്ളാച്ചി, പാലക്കാട് വഴിയാണ് തിരിച്ചുവിടുക. വർക്കല ശിവഗിരി, കരുനാഗപ്പള്ളി, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം റോഡ്, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഒറ്റപ്പാലം എന്നീ സ്റ്റേഷനുകളിലെ നിശ്ചയിച്ചിട്ടുള്ള സ്റ്റോപ്പുകളും ഒഴിവാക്കിയിട്ടുണ്ട്. പകരം തിരുനെൽവേലി, മധുര, ദിണ്ടിഗൽ, പൊള്ളാച്ചി Jn എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകൾ അനുവദിക്കും.
ട്രെയിൻ നമ്പർ 12512 – തിരുവനന്തപുരം നോർത്ത് – ഗോരഖ്പൂർ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
2027 ജനുവരി 24 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം നോർത്ത് – ഗോരഖ്പൂർ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ( 12512) കൊല്ലം, പുനലൂർ, ചെങ്കോട്ട, തെങ്കാശി, വിരുദുനഗർ, ദിണ്ടിഗൽ Jn, പൊള്ളാച്ചി, പാലക്കാട് Jn വഴിയാണ് തിരിച്ചുവിടുന്നത്. അതിനാൽ കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം, ആലുവ, അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, തൃശൂർ, വടക്കാഞ്ചേരി, ഒറ്റപ്പാലം എന്നീ സ്റ്റേഷനുകളിലെ നിശ്ചയിച്ചിട്ടുള്ള സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം മധുര, ദിണ്ടിഗൽ, പൊള്ളാച്ചി എന്നിവിടങ്ങളിലാകും അധിക സ്റ്റോപ്പുകൾ അനുവദിക്കുക.
ട്രെയിൻ നമ്പർ 20630 – തിരുവനന്തപുരം സെൻട്രൽ – സെക്കന്തരാബാദ് ശബരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
ഈ ദിവസം തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ – സെക്കന്തരാബാദ് ശബരി സൂപ്പർഫാസ്റ്റ് എക്സ്പ്രസുമ (20630) വഴിതിരിച്ചുവിടുമെന്ന് അറിയിച്ചിട്ടുണ്ട്. നാഗർകോവിൽ ടൗൺ, തിരുനെൽവേലി, ദിണ്ടിഗൽ, പൊള്ളാച്ചി, പാലക്കാട് വഴി തിരിച്ചുവിടുന്നത്. വർക്കല ശിവഗിരി, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, വടക്കാഞ്ചേരി, ഒറ്റപ്പാലം എന്നീ സ്റ്റേഷനുകളിലെ നിശ്ചയിച്ചിട്ടുള്ള സ്റ്റോപ്പുകൾ ഒഴിവാക്കുമെന്നും അറിയിച്ചു.
യാത്രക്കാർ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുകയും യാത്രകൾ അതനുസരിച്ച് ക്രമീകരിക്കുകയും ചെയ്യുക.




