Uncategorized

വാർഡ് ബോയിയുടെ ‘ഡോക്ടർ’ അവതാരം; പഠിച്ചത് 11 വരെ, ഡൽഹി സഫ്ദർജംഗ് ആശുപത്രിയെപ്പോലും പറ്റിച്ച ‘വ്യാജൻ’

പ​ഠി​ച്ച​തു വെ​റും പ​തി​നൊ​ന്നാം ക്ലാ​സ് വ​രെ. സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​തു രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ സർക്കാർ മൾട്ടി സ്പെഷ്യാലിറ്റി ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​യ സ​ഫ്ദ​ർ​ജം​ഗി​ൽ. ത​സ്തി​ക, ജൂ​നി​യ​ർ റ​സി​ഡ​ന്‍റ് ഡോ​ക്ട​ർ! വാ​ർ​ത്ത കേ​ട്ട​വ​ർ അ​മ്പ​ര​ന്നു. വ്യാ​ജ സ​ർ​ട്ടി​ഫി​ക്കെ​റ്റു​ക​ൾ നി​ർ​മി​ക്കാ​ൻ സാ​ധി​ച്ചേ​ക്കാം പ​ക്ഷേ, മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ നേ​ടി​യെ​ടു​ത്ത​തു ത​ട്ടി​പ്പുസംഘത്തിന്‍റെ വ്യാ​പ്തി വെ​ളി​പ്പെ​ടുത്തു​ന്ന​താ​യി. രാ​ജ​സ്ഥാ​ൻ സ്പെ​ഷ്യ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഗ്രൂ​പ്പ് (എ​സ്ഒ​ജി) ആ​ണ് രാം​കി​ഷോ​ർ മ​ഹാ​വ​ർ എ​ന്ന വ്യാ​ജ​നെ പൊ​ക്കി​യ​ത്. തട്ടിപ്പുമായി ബ​ന്ധ​പ്പെ​ട്ട് സത്യജിത്, ഖുറാം തൗഫീഖ്, മനീഷ് മാഞ്ചി എന്നിവരെയും പിടിയിലായിട്ടുണ്ട്. വ്യാ​ജ സ​ർ​ട്ടി​ഫി​ക്കെ​റ്റ് റാ​ക്ക​റ്റി​നെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് എ​സ്ഒ​ജി അ​റി​യി​ച്ചു.

രാം​കി​ഷോ​ർ മഹാവറി​നു പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ഭ്യാ​സം മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നു ചോ​ദ്യം ചെ​യ്യ​ലി​ൽ തെ​ളി​ഞ്ഞു. 2016 മു​ത​ൽ 2022 വ​രെ രാ​ജ​സ്ഥാ​നി​ലെ ദൗ​സ​യി​ലു​ള്ള സ്വ​കാ​ര്യ ന​ഴ്സിം​ഗ് ഹോ​മി​ലാ​ണ് ഇ​യാ​ൾ ജോ​ലി ചെ​യ്തി​രു​ന്ന​ത്. പി​ന്നീ​ട് ബ​ലോ​ട്ട​റി​ലെ ആ​ശു​പ​ത്രി​യി​ൽ അ​ൾ​ട്രാ​സൗ​ണ്ട് റി​പ്പോ​ർ​ട്ടു​ക​ൾ ടൈ​പ്പ് ചെ​യ്യു​ന്ന മെ​ഡി​ക്ക​ൽ അ​സി​സ്റ്റ​ന്‍റാ​യും ജോ​ലി ചെ​യ്തു. തു​ട​ർ​ന്ന് ബ​യാ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി​സ്റ്റി​നു കീ​ഴി​ൽ അ​ൾ​ട്രാ​സൗ​ണ്ട് സം​ബ​ന്ധ​മാ​യ ജോ​ലി​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു.

ബ​യാ​ന​യി​ലെ ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ, പ​രി​ച​യ​ക്കാ​ര​ൻ വ​ഴി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ രാ​മ മെ​ഡി​ക്ക​ൽ കോ​ള​ജിന്‍റെ എം​ബി​ബി​എ​സ് സ​ർ​ട്ടി​ഫി​ക്കെ​റ്റ് സം​ഘ​ടി​പ്പി​ച്ചു. അ​തി​ൽ സ്വ​ന്തം പേ​രെ​ഴു​തി​ച്ചേ​ർ​ത്ത് രാ​ജ​സ്ഥാ​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​ൽ ര​ജി​സ്ട്രേ​ഷ​ൻ നേ​ടി. തു​ട​ർ​ന്ന്, ദൗ​സ ജി​ല്ല​യി​ലെ ഖ​രേ​ല​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചു. പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ ര​ണ്ടാ​ഴ്ച​കൊ​ണ്ട് മഹാവർ അ​വി​ട​ത്തെ ജോ​ലി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ദ്ര​പ്ര​സ്ഥ​ത്തി​ലേ​ക്ക്
പി​ന്നീ​ട്, മ​ഹാ​വ​ർ ഡ​ൽ​ഹി​യി​ലെ​ത്തി. 2024 ഓ​ഗ​സ്റ്റ് മു​ത​ൽ 2025 ഏ​പ്രി​ൽ വ​രെ പ്ര​ശ​സ്ത​മാ​യ ഗം​ഗാ​റാം ആ​ശു​പ​ത്രി​യി​ൽ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് കം ​വാ​ർ​ഡ് ബോ​യ് ആ​യി ജോ​ലി ചെ​യ്തു. ഇ​ക്കാ​ല​ത്താ​ണു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ്യാ​ജ സ​ർ​ട്ടി​ഫി​ക്കെ​റ്റ് മാ​ഫി​യ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത്. പ​ന്ത്ര​ണ്ടാം ക്ലാ​സ്, എം​ബി​ബി​എ​സ്, എം​ഡി ബി​രു​ദ​ങ്ങ​ൾ 6.5 ല​ക്ഷം രൂ​പ​യ്ക്കു ന​ൽ​കാ​മെ​ന്നു സം​ഘം വാ​ഗ്ദാ​നം ചെ​യ്തു. ഡ​ൽ​ഹി മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഉൾപ്പെടെയാണു സംഘം വാഗ്ദാനം ചെയ്തത്.

ത​മി​ഴ്നാ​ട് വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡിന്‍റെ പ​ന്ത്ര​ണ്ടാം ക്ലാ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റും, സി​ക്കിം മ​ണി​പ്പാ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ എം​ബി​ബി​എ​സ്, എം​ഡി ബി​രു​ദ​ങ്ങ​ളും അയാൾ വാങ്ങി. കൊ​റി​യ​ർ വ​ഴിയാണ് അയാൾക്കു സ​ർ​ട്ടി​ഫി​ക്കെറ്റു​ക​ൾ ല​ഭി​ച്ചത്. ഇ​വ ഉ​പ​യോ​ഗി​ച്ച് ഡ​ൽ​ഹി മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ നേ​ടി​. തുടർന്ന്, 2025 ജൂ​ണി​ൽ ഡ​ൽ​ഹി സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജൂ​നി​യ​ർ റ​സി​ഡ​ന്‍റായി അയാൾ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. കേന്ദ്രസർക്കാരിന്‍റെ കീഴിലുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണ് സഫ്ദർജംഗ്.

സം​ഘ​ടി​ത ത​ട്ടി​പ്പ്
വ്യാ​ജ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് മെ​ഡി​ക്ക​ൽ പ്രാ​ക്ടീ​ഷ​ണ​ർ​മാ​രാ​യി ര​ജി​സ്ട്രേ​ഷ​ൻ നേ​ടി​യെ​ന്ന രാ​ജ​സ്ഥാ​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലിന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് 2024 ഒ​ക്‌ടോബ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സാ​ണ് പി​ന്നീ​ട് എ​സ്​ഒ​ജി​ക്ക് കൈ​മാ​റി​യ​ത്. മ​ഹാ​വ​ർ ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു ആ​ദ്യ കേ​സ്. മ​ഹാ​വ​റു​ടെ അ​റ​സ്റ്റോ​ടെ​യാ​ണ് ഫേ​സ്ബു​ക്ക് ഗ്രൂ​പ്പി​ലൂ​ടെ​യും വാ​ട്സാപിലൂ​ടെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ലി​യ ത​ട്ടി​പ്പുസംഘത്തിലേക്ക് അ​ന്വേ​ഷ​ണമെത്തിയത്.

അടുത്തിടെ ഗുജറാത്തിലും സമാന സംഭവങ്ങൾ അരങ്ങേറിയിരുന്നു. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ മുതൽ ക്ലിനിക്കുകളിൽ വരെ ജോലി ചെയ്തിരുന്ന നിരവധി വ്യജ ഡോക്ടാർമാരെയാണ് ആഴ്ചകൾക്കു മുമ്പു പൊലിസ് അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button