രാഷ്ട്രപതി കേരളത്തില്‍; രണ്ടു ദിവസത്തെ സന്ദര്‍ശനം

കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ഓം പ്രകാശ് മാത്തൂര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്, ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലെത്തി ക്ഷേത്രദര്‍ശനം നടത്തും. അവിടെ നിന്ന് തൃശൂരിലേക്ക് പോകും. ലുലു ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന വൈദ്യരത്നം ആയുര്‍വേദ കോളേജ് സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.
തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയശേഷം രാത്രി ഏഴിമല നാവിക അക്കാദമിയില്‍ തങ്ങും. 28ന് രാവിലെ എട്ടിന് അക്കാദമിയില്‍ നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മിസോറമിലേക്ക് പോകും.



