24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • നാളെ മുതല്‍ തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധി
Uncategorized

നാളെ മുതല്‍ തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധി

നാളെ മുതല്‍ തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധി. ഓഗസ്റ്റ് 26,27,28,29 ദിവസങ്ങളിലാണ് ബാങ്ക് അവധി. ഓഗസ്റ്റ് 30ന് ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും ഓഗസ്റ്റ് 31ന് വീണ്ടും ബാങ്ക് അവധിയാണ്.

നാളെ ഓഗസ്റ്റ് 26ന് നാലാം ശനിയാണ്. ഓഗസ്റ്റ് 27 ഞായറാഴ്ചയും. ഓഗസ്റ്റ് 28ന് ഒന്നാം ഓണവും, 29ന് തിരുവോണവുമാണ്. ഓഗസ്റ്റ് 30ന് മൂന്നാം ഓണമാണെങ്കിലും ബാങ്ക് അവധിയല്ല. തൊട്ടടുത്ത ദിവസമായ ഓഗസ്റ്റ് 31 ശ്രീനാരായണഗുരു ജയന്തിയാണ്. അതുകൊണ്ട് തന്നെ ബാങ്ക് അവധിയാണ്.

ഈ മാസം പത്ത് ബാങ്ക് അവധി ദിനങ്ങളാണ് ഉണ്ടായിരുന്നത്. അതില്‍ നാല് ഞായറും രണ്ടെണ്ണം രണ്ടാം ശനിയും നാലാം ശനിയുമായിരുന്നു. ബാക്കിയുള്ള നാല് ദിവസത്തില്‍ രണ്ട് ദിവസം ഓണാവധിയും ഒരു ദിവസം സ്വാതന്ത്ര്യ ദിനവും ഒരു ദിവസം ശ്രീനാരായണഗുരു ജയന്തിയുമാണ്.

Related posts

നെൽകർഷകർക്ക് ഓണത്തിന് കുമ്പിളിൽ കഞ്ഞി; 400 കോടി വായ്പ കിട്ടിയേക്കില്ല

Aswathi Kottiyoor

മധ്യവയസ്കൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

Aswathi Kottiyoor

വ​ന്യ​ജീ​വി വ​കു​പ്പ് മേ​ധാ​വി​ക​ള്‍​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണം

Aswathi Kottiyoor
WordPress Image Lightbox