24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംയോജിതകൃഷി ക്യാമ്പയിൻ ; ഓണത്തിന് 1100 വിഷരഹിത 
പച്ചക്കറി വിപണി
Kerala

സംയോജിതകൃഷി ക്യാമ്പയിൻ ; ഓണത്തിന് 1100 വിഷരഹിത 
പച്ചക്കറി വിപണി

സംയോജിതകൃഷി ക്യാമ്പയിൻ നേതൃത്വത്തിൽ 1100 കേന്ദ്രത്തിൽ ഓണത്തിന് വിഷരഹിത പച്ചക്കറി വിപണി ഒരുക്കും. സംസ്ഥാനതല ഉദ്ഘാടനം വ്യാഴം വൈകിട്ട്‌ 4.30ന്‌ തൊടുപുഴയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി നിർവഹിക്കും. കാർഷിക കേരളത്തിനായി 2014 മുതൽ സിപിഐ എം നേതൃത്വത്തിൽ വിവിധ ബഹുജന സംഘടനകളെയും സഹകരണ ബാങ്കുകളെയും കോർത്തിണക്കി നടത്തുന്ന വിപുലമായ കാർഷിക ഇടപെടലിന്റെ ഭാഗമായുള്ള ഓണം വിപണികൾ 27 വരെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സംഘടിപ്പിക്കും. ഇതിനകംതന്നെ കർഷക സംഘത്തിന്റെയും സിപിഐ എമ്മിന്റെയും നേതൃത്വത്തിൽ നൂറു കണക്കിനു കേന്ദ്രങ്ങളിൽ വിപണികൾ ആരംഭിച്ചിട്ടുണ്ട്‌.

കർഷകരും സംഘടനകളും ഉൽപ്പാദിപ്പിച്ച വിഷരഹിത പച്ചക്കറികളാണ്‌ ന്യായവിലയിൽ ലഭ്യമാക്കുക. കാർഷികരംഗത്ത് ജനകീയ ഇടപെടലിലൂടെ പച്ചക്കറി, പാൽ, മുട്ട, മാംസം എന്നീ മേഖലകളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള പരിശ്രമത്തെ സഹായിക്കുന്നതിനാണ് സിപിഐ എം ഇത്തരം ക്യാമ്പയിൻ ഏറ്റെടുത്തത്.

സംസ്ഥാന സർക്കാരിന്റെ കാർഷികരംഗത്തെ ഫലപ്രദമായ ഇടപെടലുകൾക്കുകൂടി സഹായകമാകുന്ന നിലയിൽ വിവിധ രംഗങ്ങളിലെ സന്നദ്ധ സാങ്കേതിക പ്രവർത്തകരെയും ബഹുജന സംഘടനകളെയും സഹകരണ സംഘങ്ങളെയും ഫാർമർ പ്രൊഡ്യൂസർ കമ്പനികളെയും ഏകോപിപ്പിച്ചുകൊണ്ടാണ് കാർഷിക മേഖലയിലെ ഈ വിപണി ഇടപെടൽ.

Related posts

ഭീ​ഷ​ണി​യാ​യ വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊല്ലാമെന്ന് കേന്ദ്രം; ഉടൻ നടപ്പാക്കണമെന്നു കർഷകർ

Aswathi Kottiyoor

പി എസ് സി നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

Aswathi Kottiyoor

കള്ള ടാക്സി: ഉടൻ പിടി വീഴും, ഓരോ ജില്ലക്കും ഓരോ വാട്സാപ്പ് നമ്പർ

Aswathi Kottiyoor
WordPress Image Lightbox