23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അഞ്ച് ക്ലാസുകളിൽ അടുത്ത വർഷം പുതിയ പാഠപുസ്‌തകങ്ങൾ: മന്ത്രി വി ശിവൻകുട്ടി
Kerala

അഞ്ച് ക്ലാസുകളിൽ അടുത്ത വർഷം പുതിയ പാഠപുസ്‌തകങ്ങൾ: മന്ത്രി വി ശിവൻകുട്ടി

അടുത്ത അധ്യയന വർഷത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ച് വിദ്യാലയങ്ങളിൽ എത്തിക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ അഡീഷണൽ പാഠപുസ്തകങ്ങൾ പ്രകാശിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രീപ്രൈമറി വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം തുടങ്ങി 4 മേഖലകളിൽ കരട് പാഠ്യപദ്ധതി ചട്ടക്കൂട് പൂർത്തിയായി. തുടർന്ന് പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം നടന്നുവരികയാണ്. ജ്ഞാന സമൂഹ സൃഷ്ടിയിലൂടെ നവകേരള നിർമ്മിതി എന്ന വിശാലമായ ലക്ഷ്യം മുൻനിർത്തിയാണ് പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ മുന്നോട്ട് പോകുന്നത് മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ സമൂഹത്തിന് തന്നെ മാതൃകയായി ജനകീയ പങ്കാളിത്തത്തോടുകൂടിയാണ് പാഠ്യപദ്ധതി പ്രവർത്തനങ്ങൾ കേരളം ഏറ്റെടുത്തത്. ലോകത്ത് ആദ്യമായിട്ടാണ് വിദ്യാർഥികളും പാഠ്യപദ്ധതി രൂപീകരണ ചർച്ചകളിൽ പങ്കാളികളായത്. 2025ൽ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെയും പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കും. ഇവിടെയെല്ലാം വിശാലമായ ജനാധിപത്യ മര്യാദകൾ പാലിക്കും. എന്നാൽ ദേശീയ തലത്തിൽ നടക്കുന്ന പരിഷ്‌കരണ നടപടികൾ ജനാധിപത്യ വിരുദ്ധവും ഭരണഘടന അനുശാസിക്കുന്ന കൺകറന്റ് ലിസ്റ്റിന്റെ യഥാർത്ഥ സമീപനം ഉൾക്കൊള്ളാത്തതുമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Related posts

നാളെ കണ്ണൂർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു

Aswathi Kottiyoor

സ്വർണം കൊണ്ടുപോകാൻ ഇ വേ ബിൽ ; ജിഎസ്‌ടി കൗൺസിലിൽ ശുപാർശ വച്ചത്‌ കെ എൻ ബാലഗോപാൽ അധ്യക്ഷനായ ഉപസമിതി

Aswathi Kottiyoor

കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാൻ ബാങ്കുകൾ കൂടുതൽ സഹകരിക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox