• Home
  • Kerala
  • ഓണക്കിറ്റ്‌ വിതരണം നാളെ മുതൽ
Kerala

ഓണക്കിറ്റ്‌ വിതരണം നാളെ മുതൽ

സംസ്ഥാനത്ത്‌ മഞ്ഞകാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമുള്ള സർക്കാരിന്റെ ഓണക്കിറ്റിന്റെ വിതരണം വ്യാഴാഴ്‌ച ആരംഭിക്കും. 6.07 ലക്ഷം കിറ്റുകളാണ്‌ വിതരണം ചെയ്യുന്നത്‌. 14 ഇനങ്ങളാണ്‌ ഇതിലുണ്ടാകുക.

തേയില( ശബരി)–-100 ഗ്രാം, ചെറുപയർ പരിപ്പ്‌–-250ഗ്രാം, സേമിയ പായസം മിക്‌സ്‌(മിൽമ)‌–-250 ഗ്രാം , നെയ്യ്‌( മിൽമ)–-50 മില്ലി, വെളിച്ചെണ്ണ (ശബരി) ‌–-അരലിറ്റർ, സാമ്പാർപ്പൊടി( ശബരി)–-100 ഗ്രാം, മുളക്‌ പൊടി( ശബരി)–-100ഗ്രാം, മഞ്ഞൾപ്പൊടി( ശബരി)–-100 ഗ്രാം, മല്ലിപ്പൊടി( ശബരി)–-100ഗ്രാം, ചെറുപയർ–-500ഗ്രാം, തുവരപ്പരിപ്പ്‌–-250ഗ്രാം, പൊടി ഉപ്പ്‌–ഒരുകിലോ, കശു വണ്ടി–-50 ഗ്രാം, തുണി സഞ്ചി–-1 എന്നിവയാണ്‌ കിറ്റിലുണ്ടാകുക.

റേഷൻ കാർഡുകാർ അതാത്‌ റേഷൻ കടകളിൽനിന്ന്‌ പരമാവധി കിറ്റുകൾ വാങ്ങണമെന്നും അതിനുള്ള ക്രമീകരണമാണ്‌ വരുത്തിയതെന്നും ഭക്ഷ്യവകുപ്പ്‌ അറിയിച്ചു. 27 നകം കിറ്റ്‌ വിതരണം പൂർത്തീകരിക്കും. ഞായർ,തിങ്കൾ ദിവസങ്ങളിൽ റേഷൻ കടകൾ പ്രവർത്തിക്കും. കിറ്റ്‌ വിതരണത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം തമ്പാനൂരിൽ ബുധനാഴ്‌ച ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിച്ചു.

Related posts

ചെന്നൈയില്‍ കനത്ത മഴ; 2015 ലെ പ്രളയത്തിനുശേഷം ഇത്രയധികം മഴ ലഭിക്കുന്നത് ആദ്യമായി.

Aswathi Kottiyoor

കുട്ടികളെ കേൾക്കണമെന്ന് കുരുന്നുകൾ, കാതോർക്കാൻ സമയം കണ്ടെത്താമെന്ന് മന്ത്രിയുടെ ഉറപ്പ്

Aswathi Kottiyoor

അങ്കമാലി- ശബരി റെയിൽ പദ്ധതി: വിശദമായ റിപ്പോർട്ട് സമർപ്പിച്ചുവെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox