ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് ഓഗസ്റ്റ് 23ന് ബുധനാഴ്ച വൈകിട്ട് അഞ്ചു മുതല്‍ രാത്രി പത്തു വരെയാണ് പരിപാടി. 6.04ന് ലൂണാര്‍ ലാന്‍ഡിംഗിന്റെ ദൃശ്യങ്ങള്‍ വലിയ സ്ക്രീനില്‍ കാണാൻ ഇത് അസുലഭ അവസരമായിരിക്കും.
കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട് സയന്‍സും ചേര്‍ന്ന് ഡിസംബറില്‍ തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ നടത്തുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ കര്‍ട്ടന്‍ റെയ്സര്‍ പരിപാടിയായി മൂണ്‍ സെല്‍ഫി പോയിന്റും ഇതോടനുബന്ധിച്ച് സജ്ജമാക്കും. ‘നൈറ്റ് അറ്റ് ദി മ്യൂസിയം’ പരിപാടിയുടെ ഭാഗമായി രാത്രി പത്തു മണി വരെ വാനനിരീക്ഷണ സൗകര്യവും ബുധനാഴ്ചയുണ്ടാവും.
മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് ഡോ. എം.സി. ദത്തന്‍, ഗവേഷകരായ ഡോ. അശ്വിന്‍ ശേഖര്‍, ഡോ. വൈശാഖന്‍ തമ്പി എന്നിവര്‍ ചാന്ദ്രദൗത്യത്തെപ്പറ്റി സംസാരിക്കും. പങ്കെടുക്കുന്നവരുടെ സംശയങ്ങള്‍ക്ക് അവർ മറുപടി നല്‍കുകയും ചെയ്യും.