24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • 24 റോഡുകള്‍ അറ്റകുറ്റപ്രവൃത്തിക്കായി ടെണ്ടര്‍ നടപടിപൂര്‍ത്തിയായി. പൊതുമരാമത്ത് വകുപ്പ് അവലോകനയോഗം ചേര്‍ന്നു.
Iritty

24 റോഡുകള്‍ അറ്റകുറ്റപ്രവൃത്തിക്കായി ടെണ്ടര്‍ നടപടിപൂര്‍ത്തിയായി. പൊതുമരാമത്ത് വകുപ്പ് അവലോകനയോഗം ചേര്‍ന്നു.

ഇരിട്ടി: പേരാവൂര്‍ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പുപ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനായി സണ്ണിജോസഫ് എം എല്‍ എ യുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. മണ്ഡലത്തിലെ തകര്‍ന്ന 24 റോഡുകള്‍ അറ്റകുറ്റ പ്രവൃത്തിക്കായി ടെണ്ടര്‍ ചെയ്തതായി യോഗത്തില്‍ പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. 4 പാക്കേജുകളിലയി 4 കോടി രൂപ ഇതിനായി നേരത്തെ അനുവദിച്ചിരുന്നു. മൂന്ന് കോടി രൂപ ചെലവില്‍ നവീകരിക്കുന്ന വിളക്കോട് – അയ്യപ്പന്‍കാവ്‌ റോഡിന്റെയും 3.85 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന എടത്തൊട്ടി – പെരുമ്പുന്ന റോഡിന്റെയും പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. അടുത്തു തന്നെ സാങ്കേതികാനുമതിയും ലഭ്യമായാല്‍ പ്രവൃത്തി തുടങ്ങും. 3.2 കോടിരൂപ ചെലവില്‍ പ്രവൃത്തി നടത്തുന്ന തെറ്റുവഴി – മണത്തണ റോഡ് കരാര്‍ഘട്ടം കഴിഞ്ഞു. ഇരിട്ടി – പേരാവൂര്‍ റോഡിന്റെ താല്‍ക്കാലിക അറ്റകുറ്റപണി കുറച്ച് ഭാഗം മാത്രമെ ചെയ്യാന്‍ കഴിഞ്ഞുള്ളുവെന്നും മഴ അല്‍പ്പം മാറുന്ന മുറക്ക് പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നും യോഗത്തില്‍ അറിയിച്ചു. ഇരിട്ടി റസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍മാരായ ഷാജി തയ്യില്‍ (കെട്ടിടവിഭാഗം), ജിഷകുമാരി (കെ എസ് ടി പി), അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനിയരായ പി. സജിത്ത് (കെ ആര്‍ എഫ് ബി), ഷീല (റോഡ്‌സ് വിഭാഗം), അസി. എഞ്ചനിയര്‍മാരായ പി.സനില, കെ.പി.പ്രദീപന്‍, പി.എം. ധന്യ, ഓവര്‍സിയര്‍മാരായ അന്‍ജുരാജന്‍, പി. സറീന,പി.പി. രമ്യ എന്നിവര്‍ പങ്കെടുത്തു.

Related posts

ശ്രീകൊട്ടിയൂർ ഐതിഹ്യകഥകൾ പരിഷ്കരിച്ച പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു

Aswathi Kottiyoor

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച സൂപ്പർ മാർക്കറ്റ് പോലിസ് അടപ്പിച്ചു.

Aswathi Kottiyoor

ഉ​ളി​ക്ക​ലി​ല്‍ ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ; ക​ന​ത്ത ജാ​ഗ്ര​ത​യ്ക്കു നി​ർ​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox