22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; കേസ്
Uncategorized

പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; കേസ്

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. കാക്കനാട് പ്രവർത്തിച്ചിരുന്ന സെയിൻ ഇന്‍റര്‍നാഷനൽ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. സ്ഥാപന ഉടമകൾക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു.

പോളണ്ടിൽ വെയർ ഹൗസ് അസിസ്റ്റന്റ് വർക്കർ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സമൂഹമാധ്യമത്തിൽ പരസ്യം നൽകിയാണ് ഉദ്യോഗാർത്ഥികളെ ആകർഷിച്ചത്. ഇത്തരത്തില്‍ ഒരാളിൽനിന്ന് മൂന്ന് ലക്ഷം രൂപ വീതം തട്ടുകയും ചെയ്തു.

പണം കൊടുത്തിട്ടും തുടര്‍നടപടികള്‍ വൈകിയതോടെ സംശയവുമായി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തി. ജോലിയെക്കുറിച്ചുള്ള ചോദ്യത്തിന് ചില നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കാനുണ്ടെന്നായിരുന്നു സ്ഥാപന ഉടമകളുടെ മറപടി. ഒടുവിൽ തട്ടിപ്പാണെന്ന് തെളിഞ്ഞതോടെ സ്ഥാപനം പൂട്ടി ഉടമകൾ ഒളിവിൽപോയെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി.

Related posts

3 മണിക്കൂറിൽ 132 കി.മീ; ജീവൻ രക്ഷിക്കാൻ വഴിയൊരുക്കി നാട്: ആൻ മരിയ നിരീക്ഷണത്തിൽ

Aswathi Kottiyoor

ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച ശശി തരൂരിനെ അതേവേദിയില്‍ തിരുത്തി എം കെ മുനീര്‍

Aswathi Kottiyoor

എൻജിനിയറിങ്, മെഡിക്കൽ, ബിരുദ പ്രവേശനത്തിന് ഇനി ഒറ്റ പൊതുപരീക്ഷ.

Aswathi Kottiyoor
WordPress Image Lightbox