26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ട്രെയിനുകളിൽ ടിക്കറ്റില്ല ; 
റെയിൽവേ ഇതുവരെ പ്രഖ്യാപിച്ചത്‌ അഞ്ച്‌ ട്രെയിനും 15 സർവീസും മാത്രം
Kerala

ട്രെയിനുകളിൽ ടിക്കറ്റില്ല ; 
റെയിൽവേ ഇതുവരെ പ്രഖ്യാപിച്ചത്‌ അഞ്ച്‌ ട്രെയിനും 15 സർവീസും മാത്രം

ഓണം അടുത്തിട്ടും ആവശ്യത്തിന്‌ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കാതെ ദക്ഷിണ റെയിൽവേ. തിരുവോണത്തിന്‌ ആറുദിവസം മാത്രം ശേഷിക്കെ ട്രെയിനിലും ബസിനും ടിക്കറ്റ്‌ കിട്ടാതെ നെട്ടോട്ടമോടുകയാണ്‌ മറുനാട്ടിലെ മലയാളികൾ. ഓണയാത്രയ്‌ക്ക്‌ റെയിൽവേ ഇതുവരെ പ്രഖ്യാപിച്ചത്‌ അഞ്ച്‌ ട്രെയിനും 15 സർവീസും മാത്രം.

താംബരത്തുനിന്ന്‌ മംഗളൂരുവിലേക്കും തിരിച്ചും ഒരു സ്‌പെഷ്യൽ ട്രെയിൻ, കൊച്ചുവേളിയിൽനിന്ന്‌ ബംഗളൂരുവിലേക്കും തിരിച്ചും ഒന്ന്‌, ചെന്നൈയിൽനിന്ന്‌ എറണാകുളത്തേക്ക്‌ ഒന്ന്‌ എന്നിവയാണ്‌ അനുവദിച്ചത്‌. ഏറ്റവും കൂടുതൽ ജനങ്ങൾ ഓണത്തിന്‌ നാട്ടിലെത്താനുള്ളത്‌ മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്നാണ്‌. ഇവിടങ്ങളിലേക്ക്‌ പ്രത്യേക ട്രെയിൻ ഒന്നുപോലുമില്ല.

നിലവിലുള്ള കേരള എക്സ്പ്രസ്, ചെന്നൈ മെയിൽ, ചെന്നൈ എക്‌സ്‌പ്രസ്‌, നേത്രാവതി എക്‌സ്‌പ്രസ്‌, ഐലന്റ്‌, രപ്‌തി സാഗർ എന്നിങ്ങനെ പ്രധാന ട്രെയിനുകളിലൊന്നും ടിക്കറ്റില്ല. ചൊവ്വമുതലേ ട്രെയിൻ ടിക്കറ്റ്‌ വെയിറ്റിങ് ലിസ്‌റ്റാണ്‌. അവസാനഘട്ടത്തിൽ കൂടിയ നിരക്കിൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച്‌ തത്‌ക്കാലിന്റെയും പ്രീമിയർ തത്‌ക്കാലിന്റെയും പേരിൽ കൊള്ളയടിക്കലാണ്‌ റെയിൽവേ ലക്ഷ്യം.

ന്യൂഡൽഹിയിൽനിന്നുള്ള കേരള എക്‌സ്‌പ്രസ്‌, ഹസ്രത്ത്‌ നിസാമുദ്ദീൻ–-തിരുവനന്തപുരം എക്‌സ്‌പ്രസ്‌ എന്നിവയിലൊന്നും സെപ്‌തംബർ അഞ്ചുവരെയും ടിക്കറ്റില്ല. ചെന്നൈ–-തിരുവനന്തപുരം മെയിൽ, ചെന്നൈ–തിരുവനന്തപുരം സൂപ്പർ ഫാസ്‌റ്റ്‌ എന്നീ ട്രെയിനുകളിൽ വെയിറ്റിങ്‌ ലിസ്‌റ്റാണ്‌. മുംബൈ ലോകമാന്യ തിലക്‌–-തിരുവനന്തപുരം നേത്രാവതിയിലും ഗരീബ്‌രഥിലും സ്ഥിതി ഇതുതന്നെ.

ബംഗളൂരുവിൽനിന്നുള്ള ട്രെയിനുകളിൽ മറ്റിടങ്ങളേക്കാൾ വെയിറ്റിങ് ലിസ്‌റ്റ്‌ നീളും. ഐലന്റ്‌ എക്‌സ്‌പ്രസിൽ 24ന്‌ വെയിറ്റിങ് ലിസ്‌റ്റ്‌ 232 ആണ്‌ 25ന്‌ 292ഉം 27ന്‌ 204മാണ്‌. 26നാകട്ടെ ക്ഷമിക്കണം എന്ന അറിയിപ്പാണ്‌ ഐആർസിടിസി വെബ്‌സെറ്റിൽ കാണിക്കുന്നത്‌. മൈസൂരു –-കൊച്ചുവേളി എക്‌സ്‌പ്രസിലും 26ന്‌ ഇതേ അവസ്ഥ. കെഎസ്‌ആർടിസി ദീർഘദൂര ബസുകളിലും സ്വകാര്യ ബസുകളിലുമെല്ലാം ടിക്കറ്റ്‌ കഴിഞ്ഞു. കൂടുതൽ ട്രെയിനുകൾ അടിയന്തരമായി അനുവദിച്ചാലേ ഓണത്തിന്‌ മറുനാട്ടുകാർക്ക്‌ നാട്ടിലെത്താനാകൂ. ഓണം കഴിഞ്ഞുള്ള യാത്രാ സ്ഥിതിയും ഇതുതന്നെ.

Related posts

ക്യാമ്പയിൻ നടത്തും.

Aswathi Kottiyoor

ഹജ്ജ്: ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന് ക്രമീകരണമായി

Aswathi Kottiyoor

സി​റി​യ​യി​ൽ ഷെ​ല്ലാ​ക്ര​മ​ണം; നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

Aswathi Kottiyoor
WordPress Image Lightbox