24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • രാജ്യത്ത്‌ ഗവേഷണത്തിനുള്ള തുക അശാസ്‌ത്രീയമായ 
കാര്യങ്ങൾക്കും ഉപയോഗിക്കുന്നു : മുഖ്യമന്ത്രി
Kerala

രാജ്യത്ത്‌ ഗവേഷണത്തിനുള്ള തുക അശാസ്‌ത്രീയമായ 
കാര്യങ്ങൾക്കും ഉപയോഗിക്കുന്നു : മുഖ്യമന്ത്രി

വിജ്ഞാന ഉൽപ്പാദനവുമായി ബന്ധപ്പെട്ട്‌ വ്യത്യസ്‌തമായ വ്യക്തിത്വം ഉറപ്പാക്കേണ്ട സ്ഥിതിയാണ്‌ കേരളത്തിനുള്ളതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഗവേഷണത്തിന്‌ ചെലവഴിക്കുന്ന തുകയുടെ ഒരുഭാഗം അശാസ്‌ത്രീയമായ കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന രീതി രാജ്യത്തുണ്ട്‌. അത്തരമൊരു സാമൂഹ്യാന്തരീക്ഷത്തിലാണ്‌ കേരളത്തിന്‌ വ്യത്യസ്‌തമായ വ്യക്തിത്വം ഉറപ്പിക്കേണ്ടിവരുന്നതെന്നും നവകേരള പോസ്റ്റ്‌ ഡോക്ടറൽ ഫെലോഷിപ്പുകൾ വിതരണംചെയ്‌ത്‌ അദ്ദേഹം പറഞ്ഞു.

ബ്രിക്‌സ്‌ രാജ്യങ്ങളിൽ ഗവേഷണത്തിന്‌ ഏറ്റവുംകുറവ്‌ തുക ചെലവഴിക്കുന്നത്‌ ഇന്ത്യയാണ്‌. റിസർച്ച്‌ ആൻഡ്‌ ഡെവലപ്‌മെന്റ്‌ മേഖലയ്‌ക്കായി ആഭ്യന്തര ഉൽപ്പാദനത്തിന്റെ 0.7 ശതമാനം മാത്രമാണ്‌ ഇന്ത്യ ചെലവഴിക്കുന്നത്‌. ലോക ശരാശരിയാകട്ടെ, 1.8 ശതമാനവും. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ മേഖലകളിലെല്ലാം മറ്റേത്‌ ഇന്ത്യൻ സംസ്ഥാനങ്ങൾക്കും മാതൃകയാണ്‌ കേരളം. ഇത്തരത്തിൽ ആർജിച്ച നേട്ടങ്ങളിൽ ഊന്നിനിന്ന്‌ ഉന്നത വിദ്യാഭ്യാസമേഖലയെ നവീകരിച്ച്‌ മുന്നോട്ടുപോകുകയാണ്‌ നാം. അതിനുതകുംവിധത്തിലാണ്‌ ഗവേഷണ മേഖലയ്‌ക്ക്‌ വലിയ പ്രാധാന്യം നൽകുന്നത്‌. 3500 കോടിയുടെ പ്രത്യേക റിസർച്ച്‌ ആൻഡ്‌ ഡെവലപ്‌മെന്റ്‌ ബജറ്റാണ്‌ നമ്മൾ മുന്നോട്ടുവച്ചത്‌.

നവകേരള സൃഷ്ടിക്ക്‌ ആവശ്യമായ പുതിയ അറിവുകൾ സൃഷ്ടിക്കൽ പ്രധാനമാണ്‌. ആ അറിവുകൾ പൊതുസമൂഹത്തിന്റെ ഉന്നതിക്കായി ഉപയോഗിക്കുകയും വേണം. ഇതിനുതകുന്ന ഗവേഷണത്തിനാണ്‌ നവകേരള ഫെലോഷിപ് നൽകുന്നത്‌. ഗവേഷണ ഫലങ്ങൾ സൃഷ്ടിക്കപ്പെട്ടാൽ മാത്രംപോരാ, അവയിലെ അറിവുകൾ പൊതുസമൂഹത്തിന്‌ ഉപകരിക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളുമായി പരിവർത്തിപ്പിക്കുകകൂടി വേണം. അതിനാണ്‌ ട്രാൻസ്‌ലേഷണൽ റിസർച്ച്‌ ലാബുകൾക്ക്‌ രൂപം നൽകുന്നത്‌. 10 സർവകലാശാലയിലായി 200 കോടി മുതൽ മുടക്കിൽ അവ ഒരുങ്ങുകയാണ്‌. ഗവേഷണത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയർത്തുകയെന്ന ലക്ഷ്യത്തോടെ 30 മികവിന്റെ കേന്ദ്രങ്ങളും സംസ്ഥാനത്ത്‌ ഒരുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 68 വിദ്യാഥികൾക്കാണ്‌ മുഖ്യമന്ത്രിയുടെ നവകേരള ഫെലോഷിപ് വിതരണം ചെയ്‌തത്‌. ആദ്യവർഷം പ്രതിമാസം 50,000 രൂപയും രണ്ടാം വർഷം പ്രതിമാസം ഒരു ലക്ഷം രൂപയും ലഭിക്കും.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അധ്യക്ഷയായി. പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്‌ ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, മെമ്പർ സെക്രട്ടറി രാജൻ വർഗീസ്‌ എന്നിവർ സംസാരിച്ചു.

Related posts

ലഹരിക്കെതിരെ ഗോളടിച്ച് ആരോഗ്യവകുപ്പ്; മന്ത്രി വീണാ ജോർജ് ആദ്യ ഗോളടിച്ചു

Aswathi Kottiyoor

സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ന്‍റെ ചു​മ​ത​ല ടി​ക്കാ​റാം മീ​ണ​യ്ക്ക്

Aswathi Kottiyoor

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കുമെന്ന് ബ്രിട്ടൻ

Aswathi Kottiyoor
WordPress Image Lightbox