23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഉപതെരഞ്ഞെടുപ്പ്: സെപ്‌തംബർ 5ന് പുതുപ്പള്ളിയിൽ പൊതുഅവധി
Uncategorized

ഉപതെരഞ്ഞെടുപ്പ്: സെപ്‌തംബർ 5ന് പുതുപ്പള്ളിയിൽ പൊതുഅവധി

ഉപതെരഞ്ഞെടുപ്പ് ദിവസമായ സെപ്തംബർ അഞ്ചിന് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള സർക്കാർ, അർദ്ധസർക്കാർ, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങൾക്ക് പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് നിയമം 1881 പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്.
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്‌റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ സംരംഭങ്ങൾ- സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് വേതനത്തോടു കൂടിയ അവധിയായിരിക്കും. അവധിദിനത്തിന്റെ പേരിൽ വേതനം കുറവുചെയ്യൽ, വെട്ടി ക്കുറയ്‌ക്കൽ എന്നിവയടക്കമുള്ള നടപടികൾ സ്വീകരിക്കാൻ പാടില്ലെന്നും ഇതിനാവശ്യമായ നടപടികൾ ലേബർ കമ്മീഷ ണർ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
മറ്റിടങ്ങളിൽ ജോലിചെയ്യുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ സ്ഥിരതാമസക്കാരും വോട്ടർമാരുമായ കാഷ്വൽ ജീവനക്കാർ അടക്കമുള്ള ജീവനക്കാർക്കും വേതനത്തോടെയുള്ള അവധിബാധകമാണ്.

Related posts

സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടര്‍മാര്‍ നാളെ മുതല്‍ അനിശ്ചിതകാല ചട്ടപ്പടി സമരം തുടങ്ങുന്നു

Aswathi Kottiyoor

വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു; ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു

Aswathi Kottiyoor

റിപ്പബ്ലിക് ഡേ ആഘോഷിച്ചു യൂത്ത് ലീഗ്

Aswathi Kottiyoor
WordPress Image Lightbox