24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ട്രെയിനുകൾക്ക്‌ പരീക്ഷണാടിസ്ഥാനത്തിൽ താൽകാലിക സ്‌റ്റോപ്പ്‌ അനുവദിച്ചു
Kerala

ട്രെയിനുകൾക്ക്‌ പരീക്ഷണാടിസ്ഥാനത്തിൽ താൽകാലിക സ്‌റ്റോപ്പ്‌ അനുവദിച്ചു

കേരളത്തിലോടുന്ന വിവിധ ട്രെയിനുകൾക്ക്‌ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ സ്‌റ്റേഷനുകളിൽസ്‌റ്റോപ്പ്‌ അനുവദിച്ചു. മംഗളൂരു –- തിരുവനന്തപുരം മലബാർഎക്‌സ്‌പ്രസിന് (ട്രെയിൻ നമ്പർ 16629 -16630) 22 മുതൽ പട്ടാമ്പിയിലും ചണ്ഡീഗഡ് – കൊച്ചുവേളി കേരള സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസിന് 23 മുതൽ തിരൂരിലും സ്‌റ്റോപ്പ്‌ അനുവദിച്ചു.

ജാംനഗർ – തിരുനെൽവേലി ദ്വൈവാര എക്‌സ്‌പ്രസിന് 21 മുതൽ തിരൂരിൽ സ്റ്റോപ്പ്‌ ഉണ്ടാകും. ഗാന്ധിധാം – തിരുനെൽവേലി പ്രതിവാര ഹംസഫർ എക്സ്പ്രസ്‌ കണ്ണൂരിൽ 28 മുതൽ നിർത്തും. കൊച്ചുവേളി – യശ്വന്ത്പൂർ പ്രതിവാര എക്‌സ്പ്രസിന് 25 മുതൽ തിരുവല്ല സ്റ്റേഷനിലും എറണാകുളം – ഹാതിയ ധർത്തി അബ പ്രതിവാര എക്‌സ്‌പ്രസിന് 28 മുതൽ ആലുവയിലും ഗുരുവായൂർ -ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസിന്‌ 24 മുതൽ പറവൂരിലും നാഗർകോവിൽ – മംഗലാപുരം – പരശുറാം എക്‌സ്പ്രസിന് 25 മുതൽ ചെറുവത്തൂരിൽ സ്‌റ്റോപ്പ്‌ അനുവദിച്ചു. പാലക്കാട് – തിരുനെൽവേലി പാലരുവി എക്‌സ്‌പ്രസിന് 21 മുതൽ തെന്മല സ്റ്റേഷനിലും സ്‌റ്റോപ്പ്‌ അനുവദിച്ചു.

Related posts

ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ പത്ത് ദിവസത്തിനുള്ളിൽ പണം തിരിച്ചുപിടിക്കാം: എങ്ങനെയെന്ന് അറിയാം.

Aswathi Kottiyoor

കരാർവൽക്കരണവും സ്വകാര്യവൽക്കരണവും: ബാങ്കിങ് മേഖലയിൽ തട്ടിപ്പ്‌ വർധിച്ചു

Aswathi Kottiyoor

*വിപണിയില്‍ വീണ്ടും കുതിപ്പ്: നിഫ്റ്റി 17,000കടന്നു.*

Aswathi Kottiyoor
WordPress Image Lightbox