23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ഉത്സവബത്ത പ്രഖ്യാപിച്ചു
Kerala

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ഉത്സവബത്ത പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും യഥാക്രമം 6000 രൂപ, 2000 രൂപ എന്ന നിരക്കിൽ ഓണം ഉത്സവബത്ത നൽകുമെന്ന് ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 38,000 സജീവ അംഗങ്ങൾക്കും 6223 പെൻഷൻകാർക്കും ഓണം ഉത്സവബത്ത നൽകുന്നതിനായി 24.04 കോടി രൂപ അനുവദിച്ചു.

ഓണം പ്രമാണിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നേരത്തെ അറിയിച്ചിരുന്നു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവ ബത്തയായി 1,000 രൂപ നൽകും.

Related posts

ശബരിമല തീർഥാടനം: ഒരുക്കം പൂർത്തിയാക്കി ഭക്ഷ്യവകുപ്പ്‌

Aswathi Kottiyoor

തലശേരിയിൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടും ഗവേഷണകേന്ദ്രവും വരുന്നു

Aswathi Kottiyoor

കേ​ര​ള സ​ർ​വ​കലാ​ശാ​ല​യ്ക്ക് ച​രി​ത്ര നേ​ട്ടം; A++ ഗ്രേ​ഡ് ല​ഭി​ച്ചു

Aswathi Kottiyoor
WordPress Image Lightbox