24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വായ്പകള്‍ക്ക് ‘പിഴപ്പലിശ’യില്ല പകരം പിഴത്തുക ; റിസർവ്‌ ബാങ്ക്‌
Kerala

വായ്പകള്‍ക്ക് ‘പിഴപ്പലിശ’യില്ല പകരം പിഴത്തുക ; റിസർവ്‌ ബാങ്ക്‌

തിരിച്ചടവിൽ വീഴ്ചവരുത്തുന്ന വായ്‌പക്കാർക്കുള്ള ശിക്ഷയായി ബാങ്കുകൾ “പിഴപ്പലിശ’ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന്‌ റിസർവ്‌ ബാങ്ക്‌. പകരം “പിഴത്തുക’ ഈടാക്കാം. എന്നാൽ ഈ പിഴത്തുക മുതലിനോട് ചേർത്ത് അതിന്‌ കൂട്ടുപലിശ ഈടാക്കരുത്‌.

ക്രെഡിറ്റ് കാർഡ്, ബാഹ്യ വാണിജ്യവായ്പകൾ, ട്രേഡ് ക്രെഡിറ്റുകൾ തുടങ്ങിയവയിലെ തിരിച്ചടവ് വീഴ്ചകൾക്ക് പിഴപ്പലിശയും കൂട്ടുപലിശയും ഈടാക്കുന്നത് തുടരും. ഇതിന്റെ പേരിൽ സ്ഥാപനങ്ങൾ പിഴത്തുകയ്‌ക്ക്‌ അധിക നിരക്ക്‌ ഏർപ്പെടുത്തരുത്‌. 2024 ജനുവരി ഒന്നുമുതൽ നൽകുന്ന വായ്പകൾക്ക് ഇത് നടപ്പാക്കണം. നിലവിലുള്ള വായ്പകളുടെ കാര്യത്തിൽ, സർക്കുലർ പ്രാബല്യത്തിൽ വരുന്ന തീയതിമുതൽ ആറുമാസത്തിനുള്ളിൽ പുതിയ പിഴ ചുമത്തലിലേക്ക് മാറണമെന്നും നിർദേശമുണ്ട്.

Related posts

പ്ലസ് ടു പാസാകുന്നവർക്ക് ഇനി സർട്ടിഫിക്കറ്റിനൊപ്പം ലേണേഴ്സ് ലൈസൻസും

Aswathi Kottiyoor

സംസ്ഥാനത്തെ എട്ട് ജില്ലകൾ ഓറഞ്ച് അലേർട്ട്; ജാഗ്രത പാലിക്കണമെന്ന് റവന്യു മന്ത്രി

Aswathi Kottiyoor

ഇന്ന് 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox