24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ചിങ്ങപ്പൊലിക്ക്‌ ആറളത്ത് തുടക്കം
Iritty

ചിങ്ങപ്പൊലിക്ക്‌ ആറളത്ത് തുടക്കം

ഇരിട്ടി: പീപ്പിൾസ്‌ മിഷൻ ഫോർ സോഷ്യൽ ഡവലപ്പ്‌മെന്റ്‌ ജില്ലയിൽ നടപ്പാക്കുന്ന ‘ചിങ്ങപ്പൊലി’ക്ക്‌ ആറളം പഞ്ചായത്തിലെ വീർപ്പാട് തുടക്കമായി. വായനശാലകൾ ഇല്ലാത്ത ജില്ലയിലെ മുഴുവൻ വാർഡുകളിലും ലൈബ്രറിയാരുക്കുന്ന പദ്ധതിയാണ് ഇത്. ഇതിന്റെ ജില്ലാ തല ഉദ്‌ഘാടനമാണ് വീർപ്പാട്‌ ഗാന്ധി സ്മാരക ഗ്രാമീണ വായനശാലാ പരിസരത്ത്‌ നടന്നത്. എഴുത്തുകാരിയും തമിഴ്‌നാട്ടിൽ നിന്നുമുള്ള എംപിയുമായ തമിഴ്‌ച്ചി തങ്കപാണ്ഡ്യനും കഥാകൃത്ത് ടി. പത്മനാഭനും ചേർന്ന് നിലവിളക്കു കൊളുത്തി
ഉദ്‌ഘാടനം ചെയ്തു.
കഥാകൃത്ത്‌ ടി. പത്മനാഭൻ ഓണസന്ദേശം നൽകി. ഒരു മനുഷ്യൻ സമ്പൂർണ്ണനാവാമെങ്കിൽ നിരന്തരം വായിക്കുന്നവനാവണമെന്ന് അദ്ദേഹം പറഞ്ഞു. വിശപ്പകറ്റാൻ കമിഴ്‌ന്ന്‌ കിടന്ന്‌ ധാരാളം പുസ്തകങ്ങൾ വായിച്ച ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നാളുകളാണ്‌ തന്റെ കുട്ടിക്കാലം. അന്ന് ആഹാരത്തിന്‌ വകയില്ലാത്ത വീടുകളിൽ അടക്കം ധാരാളം പുസ്തകങ്ങൾ ഉണ്ടായിരുന്നു. ലൈബ്രറികളിൽ അംഗത്വമെടുക്കാർ കാശില്ലാത്തതിനാൽ അവിടെ ഇരുന്ന്‌ വായിച്ച്‌ തീർക്കലാണ്‌ പതിവെന്നും പത്മനാഭൻ പറഞ്ഞു.
തുടർന്ന് സംസാരിച്ച തമിഴ്‌ച്ചി തങ്കപാണ്ഡ്യൻ എംപി തന്റെ ഗ്രാമത്തിലെ വായനശാലയാണ്‌ തന്നിലെ എഴുത്തുകാരിയെയും പൊതു പ്രവർത്തകയെയും രൂപപ്പെടുത്തിയതെന്ന്‌ പറഞ്ഞു. ഇന്ത്യയിൽ ആദ്യ ലൈബ്രറി നിയമം നടപ്പാക്കിയത്‌ തമിഴ്‌നാട്ടിലാണ്‌. കേരളത്തിലെ ലൈബ്രറി പ്രസ്ഥാനവും കണ്ണൂരിൽ വാർഡുകൾ തോറും വായനശാലകൾ എന്ന ഉദ്യമവും തന്നിലെ എഴുത്തുകാരിയെയും വായനക്കാരിയെയും ഏറെ ആവേശം കൊള്ളിക്കുന്നതായും പുസ്തകങ്ങളാണ്‌ തനിക്കെന്നും
വഴികാട്ടിയായതെന്നും അവർ പറഞ്ഞു.
കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരന്ന വർണാഭമായ സാംസ്കാരിക ഘോഷയാത്രയോടെയാണ് പരിപാടിക്ക് തുടക്കമായത്. ടി. പത്മനാഭനെ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. വിജയൻ, ആദിവാസി മൂപ്പൻ സുകുമാരൻ എന്നിവരും തമിഴ്‌ച്ചി തങ്കപാണ്ഡ്യനെ ടി. പത്മനാഭനും ഷാളണിയിച്ച്‌ ആദരിച്ചു.
മിഷൻ ചെയർമാൻ ഡോ. വി. ശിവദാസൻ എംപി അധ്യക്ഷനായി. മിഷൻ സെക്രട്ടറി ടി. കെ. ഗോവിന്ദൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പി.ദിവ്യ എന്നിവർ വിശിഷ്ടാതിഥികളായി. ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ മുകുന്ദൻ
മഠത്തിൽ, ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വേലായുധൻ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ടി. ബിന്ദു (മുഴക്കുന്ന്‌), പി. രജനി (പായം), കുടുംബശ്രീ മിഷൻ കോർഡിനേറ്റർ ഡോ. എം സൂർജിത്ത്‌, ഷിജി നടുപ്പറമ്പിൽ, വി. ശോഭ, കെ. എൻ. പത്മാവതി, ഹമീദ്‌ കണിയാട്ടയിൽ, കെ. ജെ. ജെസ്സിമോൾ, പി. റോസ, എൻ. ടി. റോസമ്മ, കെ. ശ്രീധരൻ, കെ. മോഹനൻ, കെ. വി. സക്കീർഹുസൈൻ, ശങ്കർ സ്റ്റാലിൻ, രഞ്ചിത്ത്‌ കമൽ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌കുര്യൻ സ്വാഗതവും ആറളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. രാജേഷ്‌ നന്ദിയും പറഞ്ഞു. നാടൻ കലാ അക്കാദമിയൊരുക്കിയ കലാപരിപാടികളും അരങ്ങേറി.

Related posts

വള്ളിത്തോട് വൈദ്യുതി സെക്ഷൻ ഓഫീസ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം തിങ്കളാഴ്ച

Aswathi Kottiyoor

കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജൻസി അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം

Aswathi Kottiyoor

ആറളം ഫാം പുനരധിവാസ മേഖലയിൽ ഇനിയൊരു കുടുംബവും അനാഥമാവാതിരിക്കാൻ ശ്രമം നടത്തും – സ്പീക്കർ

Aswathi Kottiyoor
WordPress Image Lightbox