30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തിരുപ്പതി, വേളാങ്കണ്ണി തീര്‍ഥാടകര്‍ക്കായി ദ്വൈവാര ട്രെയിന്‍ സര്‍വീസ്
Kerala

തിരുപ്പതി, വേളാങ്കണ്ണി തീര്‍ഥാടകര്‍ക്കായി ദ്വൈവാര ട്രെയിന്‍ സര്‍വീസ്

തിരുപ്പതി, വേളാങ്കണ്ണി തീര്‍ഥാടകര്‍ക്ക് ആശ്വാസ നടപടിയുമായി റെയില്‍വേ.കൊല്ലം- തിരുപ്പതി, എറണാകുളം- വേളാങ്കണ്ണി,ദ്വൈവാര ട്രെയിനുകള്‍ക്ക് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കി.

തിരുപ്പതി-കൊല്ലം ബൈവീക്ക്ലി ചൊവ്വ, വെള്ളി ദിവസങ്ങളിലും മടക്ക ട്രെയിന്‍ ബുധന്‍, ശനി ദിവസങ്ങളിലും സര്‍വീസ് നടത്തും. തിരുപ്പതിയില്‍ നിന്നു ഉച്ചയ്ക്കു 2.40ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.20ന് കൊല്ലത്ത് എത്തും. കോട്ടയം, തൃശൂര്‍, പാലക്കാട്, സേലം വഴിയാണു സര്‍വീസ്. മടക്കട്രെയിന്‍ കൊല്ലത്ത് നിന്നു രാവിലെ 10ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.20ന് തിരുപ്പതിയിലെത്തും.

എറണാകുളത്തു നിന്നു തിങ്കള്‍, ശനി ദിവസങ്ങളിലാണു വേളാങ്കണ്ണി സര്‍വീസ്. ഏതാനും വര്‍ഷങ്ങളായി പ്രത്യേക ട്രെയിനായി ഇത് ഓടിക്കുന്നുണ്ട്. ഉച്ചയ്ക്കു 12.35ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 5.50ന് വേളാങ്കണ്ണിയില്‍ എത്തും.

മടക്ക ട്രെയിന്‍ ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6.30ന് വേളാങ്കണ്ണിയില്‍നിന്നു പുറപ്പെട്ടു പിറ്റേദിവസം ഉച്ചയ്ക്കു 12ന് എറണാകുളത്ത് എത്തും. കോട്ടയം, കൊല്ലം, പുനലൂര്‍, ചെങ്കോട്ട വഴിയാണു സര്‍വീസ്. പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് തുത്തൂക്കുടിയിലേക്കു നീട്ടാനും ഉത്തരവായി

2 ട്രെയിനുകളും സര്‍വീസ് ആരംഭിക്കുന്ന തീയതി റെയില്‍വേ വൈകാതെ പ്രഖ്യാപിക്കും

Related posts

111 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 6)

Aswathi Kottiyoor

24 മണിക്കൂറിനിടെ 1,500 കോവിഡ് കേസുകള്‍: തലസ്ഥാനത്ത് നാലു മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ്!……….

Aswathi Kottiyoor

സുവർണ്ണ ജൂബിലി സമാപനവും ‘പ്ലേ 4 ഹെൽത്തി കേളകം’ കായിക പദ്ധതിയുടെ പ്രഖ്യാപനവും ഫെബ്രുവരി 8ന്

Aswathi Kottiyoor
WordPress Image Lightbox