24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • റേഷൻ കടകളിൽ പ്രദേശത്തെ കർഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങൾ വിൽക്കാൻ അവസരം ഒരുക്കുമെന്ന് മന്ത്രി
Kerala

റേഷൻ കടകളിൽ പ്രദേശത്തെ കർഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങൾ വിൽക്കാൻ അവസരം ഒരുക്കുമെന്ന് മന്ത്രി

ഗ്രാമീണ മേഖലകളിലെ റേഷൻ കടകളിൽ പ്രദേശത്തെ കർഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങൾ വിൽക്കാൻ അവസരം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ. തിരുവനന്തപുരം നെടുമങ്ങാട് നഗരസഭയും, കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഷിക രംഗത്ത് സർക്കാർ നടത്തുന്ന ഫലപ്രദമായ ഇടപെടലുകളാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിലവർധനവ് പിടിച്ച് നിർത്തുന്നത്. ഓരോ വർഷം കഴിയുമ്പോഴും ഉത്പാദനരംഗത്ത് കേരളം മുന്നേറുകയാണ്. തരിശ് രഹിത ഭൂമിയെന്ന ലക്ഷ്യത്തിലേക്ക് കേരളം നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളേയും സഹായിക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

Related posts

ട്രെയിനിൽവച്ച് ദേഹാസ്വാസ്ഥ്യം; ഗ്രാമവികസന വകുപ്പ് അഡിഷനൽ സെക്രട്ടറി മരിച്ചു.*

Aswathi Kottiyoor

പുതുവർഷത്തിൽ പണപ്പെരുപ്പം അനുഭവപ്പെടും! കാർ മുതൽ പാചക എണ്ണ വരെ വിലയേറിയതായിരിക്കും

Aswathi Kottiyoor

കാർബൺ ന്യൂട്രൽ കേരളം: നിർവഹണ രൂപരേഖ തയ്യാറാക്കാൻ ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപ്പശാല നാളെ (ഏപ്രിൽ 1) തുടങ്ങും

Aswathi Kottiyoor
WordPress Image Lightbox