24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പത്തുരൂപ സബ്‍സിഡി നിർത്തലാക്കി; ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ
Uncategorized

പത്തുരൂപ സബ്‍സിഡി നിർത്തലാക്കി; ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

കോഴിക്കോട്: പത്തുരൂപ സബ്‍സിഡി നിർത്തലാക്കിയതോടെ ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. കോവിഡ് ഭീഷണി ഒഴിഞ്ഞതിനാലാണ് ജനകീയ ഹോട്ടലുകൾക്കുള്ള സബ്‍സിഡി പിൻവലിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം തദ്ദേശവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

2020-21-ലെ സംസ്ഥാന ബജറ്റിലാണ് കേരളത്തിലിനിയാരും പട്ടിണി കിടക്കില്ലെന്ന വാഗ്ദാനവുമായി കുടുംബശ്രീക്ക്‌ കീഴിൽ 1000 ജനകീയ ഹോട്ടലുകൾ പ്രഖ്യാപിച്ചത്. എന്നാൽ, ജനകീയ ഹോട്ടലുകൾ കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ തുടങ്ങിയവയാണെന്നാണ് തദ്ദേശസ്വയംഭരണവകുപ്പ് ഇപ്പോൾ പറയുന്നത്. സ്വപ്നപദ്ധതിയിൽനിന്നും സർക്കാർ പിന്മാറിയതോടെ ആറായിരത്തോളം കുടുംബശ്രീ പ്രവർത്തകരാണ് പ്രതിസന്ധിയിലായത്. പത്തുരൂപ സബ്‍സിഡി നിർത്തലാക്കിയതോടെ ഊണിന്റെ വില 30 രൂപയാക്കി ഉയർത്തേണ്ടി വന്നു.

എട്ടുമാസത്തെ സബ്‍സിഡിത്തുക ലക്ഷങ്ങൾ കുടിശ്ശികയായി തുടരവേയാണ് സർക്കാരിന്റെ പൊടുന്നനെയുള്ള പിൻമാറ്റം. ഭക്ഷ്യവസ്തുക്കളുടെയും പാചകവാതകത്തിന്റെയും വില കൂടിയതിനെത്തുടർന്ന് പൂട്ടലിന്റെ വക്കിലെത്തിയ ഹോട്ടലുകൾക്ക് ഫലത്തിൽ വില വർധനകൊണ്ട് ഗുണമില്ല. സബ്‍സിഡി പിൻവലിച്ചെങ്കിലും വില നിശ്ചയിക്കാനുള്ള അവകാശം ഇപ്പോഴും കുടുംബശ്രീ ജില്ലാമിഷനുതന്നെയാണ്. കെട്ടിടവാടക, വൈദ്യുതി, വെള്ളം ബില്ലുകൾ തുടർന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകിയാലും നഷ്ടത്തിൽനിന്ന് കരകയറാൻ സാധ്യമല്ലെന്നാണ് കുടുംബശ്രീ പ്രവർത്തകർ പറയുന്നത്.

Related posts

ഹേമാ കമ്മിറ്റി റിപ്പോർട്ട് പകർപ്പുമായി മുൻ എംഎൽഎ സ്റ്റേഷനിൽ, കേസെടുക്കണമെന്ന് ആവശ്യം, പരാതി മടക്കി പൊലീസ്

Aswathi Kottiyoor

തത്ക്കാലം വൈദ്യുതി നിയന്ത്രണമില്ല; മറ്റ് വഴികൾ തേടണമെന്ന് കെഎസ്ഇബിയോട് സർക്കാർ

*ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി വിഴിഞ്ഞത്തേക്ക്*

Aswathi Kottiyoor
WordPress Image Lightbox