24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സ്‌പോർട്‌സ്‌ ക്വോട്ട ; കേരളത്തിൽ നടന്നത് റെക്കോഡ്‌ നിയമനങ്ങൾ , 7 വർഷത്തിനിടെ 604 നിയമനം
Kerala

സ്‌പോർട്‌സ്‌ ക്വോട്ട ; കേരളത്തിൽ നടന്നത് റെക്കോഡ്‌ നിയമനങ്ങൾ , 7 വർഷത്തിനിടെ 604 നിയമനം

സ്‌പോർട്‌സ് ക്വോട്ടയിലൂടെ കഴിഞ്ഞ ഏഴ്‌ വർഷത്തിനിടെ കേരളത്തിൽ നടന്നത് റെക്കോഡ്‌ നിയമനങ്ങൾ. 604 കായികതാരങ്ങൾക്കാണ്‌ ഈ കാലയളവിൽ നിയമനം നൽകിയത്‌. യുഡിഎഫ്‌ ഭരിച്ചിരുന്ന 2011-–-15 കാലയളവിൽ ആകെ 110 പേർക്ക് മാത്രമാണ് നിയമനം നൽകിയത്. കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെകാലത്ത്‌ മുടങ്ങിക്കിടന്ന സ്‌പോർട്‌സ്‌ ക്വോട്ട നിയമനം ഉൾപ്പെടെ പുനരാരംഭിച്ചത്‌ എൽഡിഎഫ്‌ സർക്കാരാണ്‌. രണ്ടാം പിണറായി സർക്കാർ വന്നശേഷം 2010-–-14 വർഷത്തെ റാങ്ക് ലിസ്റ്റിൽ അവശേഷിക്കുന്ന 24 പേർക്കുകൂടി നിയമനം നൽകി. 2015-–-19 കാലയളവിലെ സ്‌പോട്‌സ് ക്വോട്ട നിയമനനടപടികൾ പുരോഗമിക്കുകയാണ്‌. 2019ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽനിന്ന്‌ 195 പേർക്ക് നിയമനം നൽകി.

ബാക്കി 54 തസ്തികകളിലേക്കുള്ള നിയമനത്തിന് പരിഗണിക്കാൻ കഴിയുന്ന 86 പേരുടെ പട്ടിക 2020 ഒക്ടോബറിൽ പ്രസിദ്ധീകരിച്ചു. ഇതിൽ മാനദണ്ഡം അനുസരിച്ച്‌ 24 ഒഴിവുകളിൽ നിയമനം നൽകി. അവശേഷിക്കുന്നവരുടെ നിയമന നടപടി പരിശോധിക്കാൻ കായിക, പൊതുഭരണ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാരും കായികമേഖലയിലെ പ്രമുഖരും അടങ്ങുന്ന കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്‌. കാരി ഓവർ ചെയ്ത് നിയമനം നൽകുന്നകാര്യം പരിഗണിക്കാം എന്നാണ് സമിതി റിപ്പോർട്ട് നൽകിയത്. 41 പേർക്കുകൂടി ഇത്തരത്തിൽ നിയമനം നൽകാൻ കഴിയും. ബന്ധപ്പെട്ട ഫയൽ ധനവകുപ്പിന്റെ പരിഗണനയിലാണ്.

സർക്കാരിൽ വിശ്വാസം; 
സമരം തുടരും
തങ്ങളോട്‌ കായികമന്ത്രി അനുഭാവപൂർണമായ നിലപാടാണ്‌ സ്വീകരിക്കുന്നതെന്ന്‌ സമരക്കാർ പറഞ്ഞു. നിയമനം ലഭിക്കുമെന്ന്‌ വിശ്വാസമുണ്ടെന്നും അതുവരെ സമരം തുടരുമെന്നും മന്ത്രിയെ കണ്ടശേഷം അവർ പ്രതികരിച്ചു. 2010-–-14 വർഷത്തെ സ്‌പോർട്‌സ് ക്വോട്ട നിയമനപ്പട്ടികയിലുൾപ്പെട്ട 41 കായികതാരങ്ങളാണ് സെക്രട്ടറിയറ്റിനുമുന്നിൽ സമരം ചെയ്യുന്നത്‌.

Related posts

അനീമിയ മുക്ത കേരളത്തിനായി സമഗ്ര പരിപാടി

Aswathi Kottiyoor

18+ എല്ലാവർക്കും ആദ്യ ഡോസ്‌ വാക്സിനേഷൻ നാലാഴ്ചയിൽ പൂർത്തിയാകും .

Aswathi Kottiyoor

മാലിന്യമുക്ത കേരളം; തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാന്‍ ഇനി പൊലീസും

Aswathi Kottiyoor
WordPress Image Lightbox