24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • എസ്.വൈ.എസ്. സ്വാതന്ത്ര്യ ദിന സമ്മേളനം നടത്തി.
Iritty

എസ്.വൈ.എസ്. സ്വാതന്ത്ര്യ ദിന സമ്മേളനം നടത്തി.

ഇരിട്ടി : സുന്നി യുവജന സംഘം ഇരിട്ടി സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന സമ്മേളനം നടത്തി. എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് അബ്ദുൾ റഷിദ് സഖാഫി മെ
രുവമ്പായി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് സലിം അമാനി അധ്യക്ഷനായി. സിദ്ദീഖ് മഹമൂദി വിളയിൽ,
ഉമ്മർ ഹാജി, ഷറഫുദ്ദിൻ അമാനി, ഇബ്രാഹിം മാസ്റ്റർ,ജബ്ബാർ ഹാജി, ഹുസൈൻ പാറക്കണ്ടം, സി. സാജിദ്, എന്നിവർ സംസാരിച്ചു. റാലിയും നടത്തി.

എംഎസ്.എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തൊമ്പതാം മൈലിൽ അവൈക്കണിംഗ് അസംബ്ലി നടത്തി മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ നസീർ നല്ലൂർ ഉദ്ഘാടനം ചെയ്തു. ഇ.കെ. ശഫാഫ് അധ്യക്ഷനായി.
എം.എസ്.എഫ്. സംസ്ഥാന വിംഗ് കൺവീനർ ഇജാസ് ആറളം, ജില്ലാ സെക്രട്ടറി കെ.പി റംഷാദ് , ഗഫൂർ മാസ്റ്റർ, ഫവാസ് പുന്നാട്, ഷമൽ വമ്പൻ, ആഷിഫ് അടക്കാത്തോട്, ഷംസീർ ഉളിയിൽ,സാദിഖ് സി. കെ, അഫ്സൽ ഹസൻ, അർസൽ തുടങ്ങിയവർ സംസാരിച്ചു.
ഉളിയിൽ അൽ മൻഹജു സുന്നി മദ്രസ എസ്.ബി എസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന പരിപാടി സംഘടിപ്പിച്ചു. സദർ മുഅല്ലിം എൻ. അബ്ദുൽ ലത്തീഫ് സഅദി പതാക ഉയർത്തൽ കർമം നിർവഹിച്ചു. എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി ഷാജഹാൻ മിസ്ബാഹി സന്ദേശ പ്രഭാഷണം നടത്തി. മഹല്ല് ഖതീബ് അൻവർ ഷാഫി സഖാഫി, സുബൈർ സഅദി, ഷൗക്കത്തലി സഅദി ,മുസ്തഫ മുസ്‌ലിയാർ വാഹിദ് സഅദി , സുഹൈൽ മദനി, അനസ്, കെ. സിനാൻ എന്നിവർ സംസാരിച്ചു. മജ് ലിസ് ദഅവ കോളേജിന്റെ നേതൃത്തിൽ നടന്ന പരിപാടി ബഷീർ അഹ്സനി പുറത്തിൽ ഉദ്ഘാടനം ചെയ്തു

Related posts

ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വീടിന് നാശനഷ്ടം

Aswathi Kottiyoor

ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി

Aswathi Kottiyoor

മനുഷ്യ ജീവന്റെ പ്രാധാന്യം തുറന്നുകാട്ടുന്ന ”ബാക്ക് ടു ലൈഫ്” ഹൃസ്വചിത്രം പുറത്തിറക്കി ഇരിട്ടി അഗ്നിരക്ഷാ സേന

Aswathi Kottiyoor
WordPress Image Lightbox