24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കയർ,കശുവണ്ടി തൊഴിലാളികളുടെ 2023- ലെ ബോണസ് തീരുമാനിച്ചു
Kerala

കയർ,കശുവണ്ടി തൊഴിലാളികളുടെ 2023- ലെ ബോണസ് തീരുമാനിച്ചു

കയർ,കശുവണ്ടി തൊഴിലാളികളുടെ 2023- ലെ ബോണസ് തീരുമാനിച്ചു. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ ചേർന്ന വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം.

കയർ തൊഴിലാളികൾക്ക് 2023ലെ ഓണം- ക്രിസ്മസ് ഫൈനൽ ബോണസ് 30.34 ശതമാനം ആണ്. തൊഴിലാളിയുടെ ആകെ വരുമാനത്തിന്റെ 20 ശതമാനം ബോണസും 10.34 ശതമാനം ഇൻസെന്റീവും ഉൾപ്പെടെയാണിത്. കശുവണ്ടി തൊഴിലാളികളുടെ ഓണം ബോണസ് 20 ശതമാനവും ഇൻസെന്റ്റീവ് 10,000 രൂപയുമാണ്.

യോഗത്തിൽ ലേബർ കമീഷണർ ഡോ.കെ.വാസുകി അഡീഷണൽ ലേബർ കമീഷണർ ഐ.ആർ.കെ ശ്രീലാൽ, വ്യവസായ ബന്ധസമിതിയിലെ തൊഴിലാളി – തോഴിലുടമാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related posts

ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു.

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് നാ​ലു​ദി​വ​സം ട്ര​ഷ​റി ഭാ​ഗി​ക​മാ​യി മു​ട​ങ്ങും

Aswathi Kottiyoor

*ഖരമാലിന്യ സംസ്കരണം; മേൽനോട്ടത്തിന് ഹൈക്കോടതി.*

Aswathi Kottiyoor
WordPress Image Lightbox