• Home
  • Uncategorized
  • ലിവിങ് ടുഗദര്‍ ബന്ധത്തിലും സ്ത്രീകള്‍ക്ക് ഗാര്‍ഹിക പീഡന നിയമപ്രകാരം കേസ് ഫയല്‍ ചെയ്യാമെന്ന് ഹൈക്കോടതി
Uncategorized

ലിവിങ് ടുഗദര്‍ ബന്ധത്തിലും സ്ത്രീകള്‍ക്ക് ഗാര്‍ഹിക പീഡന നിയമപ്രകാരം കേസ് ഫയല്‍ ചെയ്യാമെന്ന് ഹൈക്കോടതി

ലിവിങ് ടുഗദര്‍ ബന്ധത്തിലും സ്ത്രീകള്‍ക്ക് ഗാര്‍ഹിക പീഡന നിയമപ്രകാരം കേസ് ഫയല്‍ ചെയ്യാമെന്ന് ഹൈക്കോടതി. കൂടെ താമസിക്കുന്ന പുരുഷനില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള പീഡനമുണ്ടായാല്‍ സ്ത്രീക്ക് ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ടു പോകാമെന്നാണ് ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, പി.ജി അജിത്ത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണം.

രണ്ട് വ്യക്തികള്‍ പരസ്പര സമ്മതത്തോടെ, നിശ്ചിത കാലഘട്ടത്തില്‍, ഭൗതിക സൗകര്യങ്ങള്‍ പങ്കുവച്ച്, വിവാഹം മൂലമോ അല്ലാതെയെ ബന്ധം പുലര്‍ത്തുന്നതിനെയാണ് ഗാര്‍ഹിക ബന്ധമായി നിര്‍വചിക്കുന്നത്. ഗാര്‍ഹിക പീഡന നിയമത്തിലാണ് ഇത്തരത്തിലുള്ള നിര്‍വചനമുള്ളത്. അക്കാരണത്താല്‍ നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരില്‍ സ്ത്രീക്ക് പുരുഷനില്‍ നിന്നും പീഡനമേല്‍ക്കേണ്ടി വന്നാല്‍, ഗാര്‍ഹിക പീഡന നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് കോടതിയുടെ വിലയിരുത്തല്‍.

വിവാഹത്തിനു സമാനമായ രീതിയില്‍ ബന്ധം തുടരുന്ന സ്ത്രീക്ക് ഗാര്‍ഹിക പീഡന നിയമത്തിലെ പന്ത്രണ്ടാം വകുപ്പ് പ്രകാരം നിയമനടപടി സ്വീകരിക്കാന്‍ കഴിയും. മുംബൈയില്‍ താമസക്കാരനായ വിനീത് ഗണേഷ് നല്‍കിയ അപ്പീലിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള കേസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും കുടുംബ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു അപ്പീല്‍. പങ്കാളിയ്‌ക്കെതിരെ നല്‍കിയ പരാതി, അയാളുടെ ആവശ്യപ്രകാരം കോടതി മാറ്റുന്നത്, സ്ത്രീയെ ദോഷകരമായി ബാധിക്കുമെന്നും കോടതി വിലയിരുത്തി. തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളുകയായിരുന്നു.

Related posts

ആദരാഞ്ജലികളര്‍പ്പിച്ച് നാട്; കുവൈത്ത് ദുരന്തത്തില്‍ മരിച്ച 4 പേര്‍ക്ക് കൂടി കണ്ണീരോടെ വിട

Aswathi Kottiyoor

ഏലക്കയിൽ കീടനാശിനി സാന്നിധ്യം; ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

Aswathi Kottiyoor

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രസംഗം ഫേയ്സ്ബുക്കിൽ ഷെയര്‍ ചെയ്തു; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox